ബുധനാഴ്ച 19 മെയ് 2021 - 6:54:15 am

ഊര്‍ജ്ജം, പാർപ്പിടം, അടിസ്ഥാന സൗകര്യ, ഗതാഗത മേഖലകൾക്കായുള്ള റോഡ് മാപ്പ് അവതരിപ്പിച്ച് സുഹൈല്‍ അല്‍ മസ്രൂയി


അബുദാബി, ഏപ്രില്‍ 11, 2021 (WAM) - യുഎഇയിലെ ഊര്‍ജ്ജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്രൂയി ഊര്‍ജ്ജ, പാര്‍പ്പിടം, ഗതാഗതം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള മേഖലകള്‍ക്കായുള്ള സമഗ്ര വികസന റോഡ്മാപ്പ് അവതരിപ്പിച്ചു.

അടുത്ത 50 വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ ആഗോള നേതൃത്വത്തിന് - ഇപ്പറഞ്ഞ നാല് മേഖലകളിലും - വ്യക്തമായ ഉറപ്പ് നല്‍കുന്ന പ്രവര്‍ത്തന നിര്‍ദ്ദേശങ്ങള്‍ മന്ത്രാലയം രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്ന് അല്‍ മസ്രൂയി പറഞ്ഞു.

പൗരന്മാര്‍ക്ക് മാന്യമായ ജീവിതസാഹചര്യങ്ങള്‍ നല്‍കാനും അവരുടെ അഭിവൃദ്ധിയും സന്തോഷവും ഉറപ്പുവരുത്താനുമുള്ള യുഎഇ നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങൾക്ക് അനുസൃതമായി പൗരന്മാരുടെ പാര്‍പ്പിട സൗകര്യം സംബന്ധിച്ച് മന്ത്രാലയത്തിന് അഭിലഷണീയമായ പദ്ധതികളുണ്ടെന്ന് എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സിക്ക് (WAM) നല്‍കിയ അഭിമുഖത്തില്‍ അല്‍ മസ്രൂയി സ്ഥിരീകരിച്ചു.

ഓരോ എമിറേറ്റിലെയും ഡിമാന്‍ഡും വിതരണവും നിര്‍ണ്ണയിക്കുകയെന്ന ലക്ഷ്യത്തോടെ 2040 വരെ സ്ഥല ലഭ്യതയും ഭവന വിതരണവും അടിസ്ഥാനമാക്കി രാജ്യത്തുടനീളമുള്ള ഭവനങ്ങളുടെ ആവശ്യകതയെക്കുറിച്ച് പഠനം പൂര്‍ത്തിയാക്കിയതായും യുഎഇ മന്ത്രി അറിയിച്ചു.

യുഎഇ കാഴ്ചപ്പാടിന് അനുസൃതമായി ഭവന പദ്ധതികള്‍ക്കുള്ള ധനസഹായ ആവശ്യകതകള്‍ വിലയിരുത്തുന്നതിന് മന്ത്രാലയം നിരീക്ഷണത്തിലാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഊര്‍ജ്ജമേഖലയുടെയും പെട്രോകെമിക്കല്‍ വ്യവസായങ്ങളുടെയും സുസ്ഥിരതയ്ക്കായി പ്രസക്തമായ സ്ഥാപനങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുകയെന്നതാണ് ഊര്‍ജ്ജമേഖലയിലെ മന്ത്രാലയത്തിന്റെ ലക്ഷ്യങ്ങളില്‍ പ്രധാനമെന്ന് അല്‍ മസ്രൂയി വിശദീകരിച്ചു.

വ്യാവസായിക, ഖനന സൗകര്യങ്ങളില്‍ ഊര്‍ജ്ജ കാര്യക്ഷമമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, ശുദ്ധമായ ഊര്‍ജ്ജം ഉല്‍പാദിപ്പിക്കാന്‍ എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്ന നിയമങ്ങളും നിയമനിര്‍മ്മാണങ്ങളും നടത്തുക, ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ കേഡര്‍മാരെ ശാക്തീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യണമെന്നും അദ്ദേഹം കുറിച്ചു.

'സുരക്ഷിതവും പരിസ്ഥിതി സൗഹൃദവും വിശ്വസനീയവുമായ സാങ്കേതികവിദ്യയായ ന്യൂക്ലിയര്‍ എനര്‍ജി പോലെ രാജ്യത്തിന് അനുയോജ്യമായ ഒരു തിരഞ്ഞെടുപ്പായി മാറിയിരിക്കുന്നു' എന്ന രീതിയില്‍ പുനരുപയോഗ ഊര്‍ജ്ജത്തിലേക്കോ ശുദ്ധമായ ബദല്‍ ഊര്‍ജ്ജത്തിലേക്കോ രാജ്യത്തിന്റെ ദിശാബോധം ശക്തിപ്പെടുത്തുന്നത് മന്ത്രാലയത്തിന്റെ പദ്ധതികളില്‍ ഉള്‍പ്പെടുന്നുവെന്ന് അല്‍ മസ്രൂയി വീണ്ടും ഉറപ്പിച്ചു.

അടിസ്ഥാന സൗകര്യ മേഖലയെ സംബന്ധിച്ചിടത്തോളം അടുത്ത 50 വര്‍ഷത്തേക്ക് മന്ത്രാലയം നാലു മുഖ അടിസ്ഥാന സൗകര്യ പദ്ധതി രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആദ്യത്തേത് നിലവിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ സാഹചര്യം പഠിക്കുന്നത് ഉള്‍ക്കൊള്ളുന്നു, രണ്ടാമത്തേത് അപകടസാധ്യതകളെയും ഭാവി പ്രവണതകളെയും കേന്ദ്രീകരിക്കുന്നു, മൂന്നാമത്തേത് നയങ്ങളും പ്രാപ്തമാക്കുന്നവരുമായുള്ള ഇടപാടുകളും നാലാമത്തേത് സംയോജനവും പങ്കാളിത്തവും ലക്ഷ്യമിടുന്നു.

ഇന്‍ഫ്രാസ്ട്രക്ചര്‍, ഡെമോഗ്രാഫിക് മാറ്റങ്ങള്‍, നഗര വല്‍ക്കരണം, വികസനം, നിക്ഷേപം, സമ്പദ്‌വ്യവസ്ഥ, അതുപോലെ തന്നെ സംവേദനാത്മക സ്മാര്‍ട്ട് സിറ്റികള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ ഡിജിറ്റല്‍ ഐഡന്റിറ്റി പ്രോത്സാഹിപ്പിക്കുന്നതിന് മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ എടുത്തുപറഞ്ഞു.

നൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സുരക്ഷിതവും സംയോജിതവും സുസ്ഥിരവുമായ ഗതാഗത ശൃംഖലകള്‍ രൂപകല്‍പ്പന ചെയ്യുക, സാമൂഹികവും സാമ്പത്തിക വുമായ വികസനം ഉറപ്പു വരുത്തുക, വാണിജ്യ മുന്നേറ്റം സുഗമമാക്കുക, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍, സന്തോഷം, ജീവിത നിലവാരം എന്നിവ എല്ലാവര്‍ക്കും നേടാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

'ഗതാഗത മേഖലയുമായി ബന്ധപ്പെട്ട് ഞങ്ങളുടെ നിയമനിര്‍മ്മാണ, നിയന്ത്രണ മുന്‍ഗണനകളിലൊന്ന്, രാജ്യത്ത് ഉയര്‍ന്നുവരുന്ന ഫെഡറല്‍ റെയില്‍വേ സംവിധാനത്തിനായുള്ള നിയമനിര്‍മ്മാണ, നിയന്ത്രണ ചട്ടക്കൂട് പൂര്‍ത്തിയാക്കുക എന്നതാണ്, അത് ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കാന്‍ പോകുകയാണ്." അദ്ദേഹം അഭിപ്രായപ്പെട്ടു.

2021 യുഎഇയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുകയാണെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി, ഇത് ഞങ്ങളെ 2071 ലെ യുഎഇ ശതാബ്ദിയുമായി അടുപ്പിക്കുന്നു, വിവിധ ഡൊമെ‌‌യ്നുകളിലുടനീളമുള്ള ആഗോള നേതൃത്വമെന്ന സ്വപ്നം. വെല്ലുവിളികൾ മുൻകൂട്ടി കാണാനും യുഎഇ സർക്കാരിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്ന അവസരങ്ങളാക്കി മാറ്റാനും കഴിവുള്ള ഒരു മുന്നോട്ടുള്ള കാഴ്ചപ്പാടോടെ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്നു.

നേതൃത്വത്തിനും സുസ്ഥിര വികസനത്തിനുമുള്ള ആഗോള കേന്ദ്രമെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് ഊര്‍ജ്ജ, അടിസ്ഥാന സൗകര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള വികസന പദ്ധതികള്‍ ഉറച്ച നടപടികള്‍ കൈക്കൊള്ളുകയാണെന്ന് അദ്ദേഹം പറഞ്ഞു.

WAM/Ambily http://wam.ae/en/details/1395302926212

WAM/Malayalam