വെള്ളിയാഴ്ച 14 മെയ് 2021 - 11:44:11 pm

GDRFAയുടെ കെട്ടിടം ഷാര്‍ജ ഭരണാധികാരി ഉദ്ഘാടനം ചെയ്തു

  • حاكم الشارقة يفتتح مبنى الإدارة العامة للإقامة وشؤون الأجانب
  • حاكم الشارقة يفتتح مبنى الإدارة العامة للإقامة وشؤون الأجانب
  • حاكم الشارقة يفتتح مبنى الإدارة العامة للإقامة وشؤون الأجانب
  • حاكم الشارقة يفتتح مبنى الإدارة العامة للإقامة وشؤون الأجانب

ഷാര്‍ജ, ഏപ്രില്‍ 11, 2021 (WAM)- സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) യു എ ഇയുടെ ചരിത്രം സംരക്ഷിക്കുന്നതില്‍ വഹിച്ച മഹത്തായ പങ്കിനെ പ്രശംസിച്ചു. താമസക്കാരുടെയും സന്ദര്‍ശകരുടെയും വംശാവലി, ചരിത്രം, നിയമപരമായ അവസ്ഥ എന്നിവ രേഖപ്പെടുത്തുന്ന രീതിയില്‍ പൗരന്മാരുടെയും താമസക്കാരുടെയും ഡാറ്റ രജിസ്‌ട്രേഷന്‍ സംഘടിപ്പിക്കുകയും ചെയ്തു.

ഷാര്‍ജയിലെ അല്‍ റഹ്മാനിയ ജില്ലയിലെ മുസൈറ പ്രദേശത്ത് GDRFAയുടെ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് ഇടെയാണ് അദ്‌ദേഹം പ്രശംസിച്ചത്.

വിവരങ്ങളിലൂടെയും ഡാറ്റയിലൂടെയും GDRFAയുടെ വലിയ സംഭാവനയെ ഹിസ് ഹൈനസ് സൂചിപ്പിച്ചു, തീരുമാനങ്ങള്‍ എടുക്കുന്നതിനും ആളുകളുടെ അവസ്ഥ അറിയുന്നതിനും സര്‍ക്കാരിനെ സഹായിക്കുകയും ഇത് പൗരന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സേവനങ്ങള്‍ നല്‍കുന്നതിന് സംഭാവന ചെയ്യുകയുമാണെന്നും പറഞ്ഞു.

ജോലിയുടെ സന്തുലിതാവസ്ഥയും ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള ചുമതലകളും നിലനിര്‍ത്തുന്നതിനായി ക്രമേണയുള്ള ഘട്ടങ്ങൾക്ക് അനുസൃതമായി ജോലി മാറ്റിസ്ഥാപിക്കുന്നതിനെക്കുറിച്ച് ഒരു പഠനം അവതരിപ്പിക്കുന്നതിനായി മുമ്പ് GDRFA ആരംഭിച്ച നടപടികളെ അദ്ദേഹം പ്രശംസിച്ചു.

GDRFA നല്‍കുന്ന എളുപ്പത്തിലുള്ള സേവനങ്ങളെയും ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുല്‍ത്താന്‍ പ്രശംസിച്ചു, എല്ലാവര്‍ക്കും സേവനങ്ങള്‍ വികസിപ്പിക്കുന്നത് തുടരാന്‍ GDRFAയോട് ആഹ്വാനം ചെയ്തു. കൂടാതെ കെട്ടിടം പൂര്‍ത്തീകരിക്കുന്നതിന് സംഭാവന നല്‍കിയ എല്ലാ ഫെഡറല്‍, ലോക്കല്‍ അതോറിറ്റികള്‍ക്കും നന്ദി അറിയിച്ചു.

അദ്ദേഹത്തിന്റെ വരവിനുശേഷം, 18.6 ആയിരം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനത്തോട് അനുബന്ധിച്ച് പരമ്പരാഗത തിരശ്ശീല നീക്കം ചെയ്തു, അതിനുശേഷം ഹിസ് ഹൈനസ് കെട്ടിടത്തില്‍ പര്യടനം നടത്തി, പ്രമുഖ ഹാളുകള്‍, വകുപ്പുകള്‍, സൗകര്യങ്ങള്‍ എന്നിവ കണ്ടു മനസിലാക്കി.

കെട്ടിടത്തിന്റെ ഓപ്പണ്‍ സ്‌പേസ് സവിശേഷതയായ പ്രധാന റിസപ്ഷന്‍ ഹാളിനെക്കുറിച്ച് ഷാര്‍ജ ഭരണാധികാരിയോട് വിശദീകരിച്ചു, ഇത് എല്ലാ ഉപഭോക്താക്കളെയും സുഗമമായും സൗകര്യപ്രദമായും സ്വീകരിക്കാന്‍ സഹായിക്കുന്നു, കൂടാതെ ഉപഭോക്താക്കളെ സ്വീകരിക്കുന്നതിനും മികച്ചതും വേഗമേറിയതുമായ നടപടിക്രമങ്ങള്‍ അനുസരിച്ച് ഇടപാടുകള്‍ നടത്തുന്നതിന് 100 ടേബിളുകള്‍ ഈ കെട്ടിടത്തില്‍ ഉള്‍പ്പെടുന്നു.

ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട സേവനങ്ങള്‍ ഹിസ് ഹൈനസ് പരിചയപ്പെടുത്തി. അവ റെസിഡന്‍സി സേവനങ്ങള്‍, വിദേശികളുടെ കാര്യങ്ങള്‍, ഐഡന്റിറ്റി, ദേശീയ സേവനങ്ങള്‍ എന്നിവ തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു, അവ ഉയര്‍ന്ന നിലവാരമുള്ള മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഉപയോക്താക്കള്‍ക്ക് എളുപ്പവും നൂതനവുമായ സേവനം നല്‍കുന്നു.

ഏറ്റവും പുതിയ സാങ്കേതിക, ലോജിസ്റ്റിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്ത കെട്ടിടത്തിന്റെ തിയേറ്ററില്‍ ഒരേസമയം 385 പേരെ ഉള്‍ക്കൊള്ളുന്ന ഇവന്റുകള്‍, കോണ്‍ഫറന്‍സുകള്‍, പ്രഭാഷണങ്ങള്‍, മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്താനുള്ള സൗകര്യമുണ്ട്.

ഓരോ ഡിപ്പാര്‍ട്ട്മെന്റിനും വെവ്വേറെ അനുവദിച്ച നിരവധി മീറ്റിംഗ് റൂമുകള്‍ ഈ കെട്ടിടത്തില്‍ ഉള്‍പ്പെടുന്നു, കൂടാതെ ഓരോ ഹാളിനും ഏറ്റവും പുതിയ ഉപകരണങ്ങളും സമ്പൂര്‍ണ്ണ സ്വകാര്യതയും ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ജീവനക്കാര്‍ക്ക് പരിശീലന മുറികള്‍ കൂടാതെ 170 ആരാധകരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു പള്ളിയുമുണ്ട്.

വെയിറ്റിംഗ് ഹാളിന് അഭിമുഖമായി ഒരു ബാല്‍ക്കണി, കെട്ടിടത്തിന്റെ നടുവിലുള്ള ഒരു ലോഞ്ച്, കെട്ടിടത്തിലെ ജോലിചെയ്യുന്ന അമ്മമാരുടെ കുട്ടികള്‍ക്കുള്ള നഴ്‌സറി, നിരവധി സ്‌പെഷ്യലിസ്റ്റുകളുടെ മേല്‍നോട്ടത്തില്‍, ഏറ്റവും പുതിയ പരിശീലന ഉപകരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജിംനേഷ്യം, ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള ക്ലിനിക്ക് എന്നിവ ഉൾപ്പെടുന്നതാണിത്.

ഷാര്‍ജയിലെ റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ആരിഫ് മുഹമ്മദ് അല്‍ ഷംസി ഒരു പ്രസംഗം നടത്തി. പുതിയ കെട്ടിടം തുറന്നതിന് ഷാര്‍ജയിലെ ഭരണാധികാരിയോട് ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുകയും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ വികസനത്തിന് സംഭാവന ചെയ്യുന്ന ഹൈനസിന്റെ പരിധിയില്ലാത്ത പിന്തുണയ്ക്കും നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി അറിയിച്ചു.

അല്‍-ഷംസി കെട്ടിടത്തെക്കുറിച്ചും ഒരു സുപ്രധാന വകുപ്പുകള്‍, വിഭാഗങ്ങള്‍, വര്‍ക്ക് മെക്കാനിസങ്ങള്‍ എന്നിവയെക്കുറിച്ചും GDRFA പിന്തുടരുന്ന ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ ഹ്രസ്വകാല സമയവും എളുപ്പത്തിലുള്ള നടപടിക്രമങ്ങളും നല്‍കുന്നതിന് ഒരു അവലോകനം നല്‍കി.

കെട്ടിടത്തിന്റെ രൂപകല്‍പ്പന, അതില്‍ അടങ്ങിയിരിക്കുന്ന സൗകര്യങ്ങള്‍, നിര്‍മ്മാണത്തിലും പ്രവര്‍ത്തനത്തിലും ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ഒരു വിഷ്വല്‍ ഫിലിം ഷാര്‍ജ ഭരണാധികാരി കണ്ടു.

കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഷാര്‍ജ പോർട്ട്സ്, കസ്റ്റംസ്, ആൻഡ് ഫ്രീ സോണ്‍സ് അതോറിറ്റി ചെയര്‍മാന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖാസിമി, ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസ് ചെയര്‍മാന്‍ ഷെയ്ഖ് സലേം ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ ഖാസിമി, പ്രോട്ടോക്കോള്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി വിഭാഗം മേധാവി മുഹമ്മദ് ഒബയ്ദ് അല്‍ സാബി, ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി, എമിറേറ്റ്സിലെ GDRFAയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

WAM/Ambily http://wam.ae/en/details/1395302926306

WAM/Malayalam