ബുധനാഴ്ച 19 മെയ് 2021 - 5:57:23 am

ബരാക്കാ പ്ലാൻ്റ് കാലാവസ്ഥാ വ്യതിയാനം പരിഹരിക്കാനുള്ള യുഎഇ ശ്രമങ്ങളുടെ പ്രധാന ഘടകം: യു എസിലെ യുഎഇ അംബാസഡര്‍


അബുദാബി, ഏപ്രില്‍ 12, 2021 (WAM) - ബരാക ന്യൂക്ലിയര്‍ എനര്‍ജി പ്ലാന്റിലെ യൂണിറ്റ് 1ന്റെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന അവസരത്തിൽ, ശുദ്ധവും ഹരിതവുമായ ആണവോര്‍ജ്ജം വികസിപ്പിക്കാനുള്ള യുഎഇയുടെ ദൗത്യത്തിന്റെ ''അസാധാരണമായ നാഴികക്കല്ല്'' ആണിതെന്ന് യുഎസിലെ യുഎഇ അംബാസഡര്‍ യൂസഫ് അല്‍ ഒതൈബ വിശേഷിപ്പിച്ചു.

തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അല്‍ ഒതൈബ പറഞ്ഞു, ''കാര്‍ബണ്‍ ന്യൂക്ലിയര്‍ പവര്‍ പ്രവര്‍ത്തിപ്പിക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ രാജ്യമായി യുഎഇ മാറുന്നതിനാല്‍ ബരാക ന്യൂക്ലിയര്‍ എനര്‍ജി പ്ലാന്റില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് ഒരു സുപ്രധാന നേട്ടമാണ്. 2030 ഓടെ ഊര്‍ജ്ജ മിശ്രിതം വൈവിധ്യവത്കരിക്കുകയും കാര്‍ബണ്‍ ഉദ്വമനം 23.5 ശതമാനം കുറയ്ക്കുകയും ചെയ്തുകൊണ്ട് ഈ പ്രതിസന്ധിയെ ശക്തമായി നേരിടാന്‍ യുഎഇ പ്രതിജ്ഞാബദ്ധമാണ്. ശുദ്ധവും ഹരിതവുമായ ആണവോര്‍ജ്ജ മേഖല വികസിപ്പിക്കുക എന്നത് ആ ശ്രമത്തിന്റെ പ്രധാന ഘടകമാണ്.

'പന്ത്രണ്ട് വര്‍ഷം മുമ്പ്, ചരിത്രപരമായ ഉഭയകക്ഷി സിവില്‍ ന്യൂക്ലിയര്‍ സഹകരണ കരാറില്‍ യുഎസും യുഎഇയും ഒപ്പുവെച്ചപ്പോഴാണ് ഈ ചരിത്ര പ്രക്രിയ ആരംഭിച്ചത്. ആഭ്യന്തര സമ്പുഷ്ടീകരണവും ആണവ വസ്തുക്കളുടെ പുനര്‍നിര്‍മ്മാണവും തുടരാന്‍ യുഎഇ സ്വമേധയാ സാധ്യമായ ഏറ്റവും ശക്തമായ ആണവ നിർവ്വ്യാപന പ്രതിജ്ഞാബദ്ധത ഉണ്ടാക്കി. മിഡില്‍ ഈസ്റ്റില്‍ സമാധാനപരവും സുരക്ഷിതവുമായ സിവിലിയന്‍ ആണവോര്‍ജ്ജ പദ്ധതിയുടെ വികസനത്തിന് യുഎസ്-യുഎഇ 123 കരാര്‍ ഒരു മാതൃകയായി തുടരുന്നു, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

WAM/Ambily https://www.wam.ae/en/details/1395302926463

WAM/Malayalam