കോവിഡ് -19 പ്രതിരോധം വിജയകരമായതിനെ തുടർന്ന് യുഎഇയിലെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങാൻ തുടങ്ങി, ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നു: മുഹമ്മദ് ബിൻ സായിദ്

കോവിഡ് -19 പ്രതിരോധം വിജയകരമായതിനെ തുടർന്ന് യുഎഇയിലെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങാൻ തുടങ്ങി, ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നു: മുഹമ്മദ് ബിൻ സായിദ്

അബുദാബി, 2021 ഒക്ടോബർ 06, (WAM) -- അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു, "നമ്മൾ കോവിഡ് -19 പ്രതിസന്ധിയെ മറികടക്കുകയും പ്രസ്തുത അനുഭവത്തിൽ നിന്ന് ധാരാളം പാഠങ്ങൾ പഠിക്കുകയും ചെയ്തു. യുഎഇയിലെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്ന സന്ദർഭത്തിൽ ദൈവത്തിന് നന്ദി രേഖപ്പെടുത്തുന്നു."

കാസർ അൽ ബഹർ മജ്‌ലിസിൽ, ശൈഖ് മുഹമ്മദ് പറഞ്ഞു, "നിങ്ങളെ എല്ലാവരെയും ഇവിടെ കാണുന്നതിനാൽ ഇന്ന് ഒരു അനുഗ്രഹീത ദിവസമാണ്. ജോലി, വിദ്യാഭ്യാസം എന്നീ മേഖലികളിലെല്ലാം യുഎഇയിൽ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങാൻ തുടങ്ങിയിട്ടുണ്ടെന്ന് ഞാൻ വീണ്ടും പറയാൻ ആഗ്രഹിക്കുന്നു. നമ്മുടെ ദൈനംദിന ശീലങ്ങളും പ്രവർത്തനങ്ങളും പരിശീലിപ്പിക്കുക, മുൻകരുതൽ നടപടികൾ കണക്കിലെടുത്ത് നമ്മുടെ ദൈനംദിന ജീവിതത്തിൽ ചില പെരുമാറ്റ മാറ്റങ്ങൾ പ്രയോഗിക്കുക."

പരിപാടിയിൽ പങ്കെടുത്തവരെയെല്ലാം അബുദാബി കിരീടാവകാശി സ്വാഗതം ചെയ്യുകും എല്ലാവരേയും സുരക്ഷിതരും മികച്ച ആരോഗ്യത്തോടെയും കാണുന്നതിൽ സന്തോഷവും പ്രകടിപ്പിച്ചു. "ഒരുപാട് നാളുകൾക്ക് ശേഷം നിങ്ങളെ കണ്ടതിന് ദൈവത്തിന് നന്ദി. ഞങ്ങളുടെ കുടുംബങ്ങളെയും സഹോദരങ്ങളെയും ഇവിടെ കാണുന്നതിൽ ഞങ്ങളുടെ സന്തോഷം അനന്തമാണ്."

കൊറോണ വൈറസ് മൂലം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരോടും അദ്ദേഹം അനുശോചനം രേഖപ്പെടുത്തി, "2020 നിരവധി വെല്ലുവിളികളുള്ള ഒരു പ്രയാസകരമായ വർഷമായിരുന്നു, എന്നിരുന്നാലും, യുഎഇ, ദൈവകൃപയാൽ രാജ്യങ്ങളിൽ മുൻപന്തിയിൽ തന്നെ നിലനിന്ന് പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞു."

ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് പ്രധാനമായും മൂന്ന് ഘടകങ്ങൾ അനിവാര്യമാണ് എന്ന് ഷെയ്ഖ് മുഹമ്മദ് ഊന്നിപ്പറഞ്ഞു: വാക്സിനുകളുടെ ലഭ്യത; പരിശോധനയുടെ തുടർച്ച; യുഎഇയിലും ലോകമെമ്പാടുമുള്ള മറ്റ് ചില രാജ്യങ്ങളിലും ഏറ്റവും പുതിയ ചില ചികിത്സകളുടെ ലഭ്യതയ്ക്ക് പുറമേ.

പ്രതിദിന കേസുകൾ 500-ൽ താഴെയായി കുറഞ്ഞുവെന്ന് അദ്ദേഹം പരാമർശിച്ചു, ഇത് കൊറോണ വൈറസ് നിയന്ത്രണത്തിലാണെന്നും മുമ്പത്തേതിനേക്കാൾ അപകടസാധ്യത കുറവാണെന്നും സൂചിപ്പിക്കുന്ന ഒരു വാഗ്ദാനമാണ്.

ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ഷെയ്ഖ് മുഹമ്മദ് തന്റെ പ്രസംഗം അവസാനിപ്പിച്ച് പറഞ്ഞു, "എല്ലാത്തിനും ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നു. പ്രതിസന്ധിയെ അനായാസതയും കൃപയും കൊണ്ട് ഞങ്ങൾ മറികടന്നു. ബുദ്ധിമുട്ടും പ്രതിസന്ധിയും നൽകിയ അനുഭവങ്ങളിൽ നിന്ന് ഞങ്ങൾ ധാരാളം പാഠങ്ങൾ പഠിച്ചിട്ടുണ്ട്."

പകർച്ചവ്യാധിയെ നിയന്ത്രണവിധേയമാക്കുന്നതിന് നിലവിൽ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും മെഡിക്കൽ ടീമുകൾക്കും അദ്ദേഹം നന്ദി പറഞ്ഞു. അപകടസാധ്യതകളെ മറികടക്കാൻ വളരെയധികം സഹായിച്ച സമൂഹത്തിലെ അംഗങ്ങളുടെ പ്രതികരണത്തിനും സഹകരണത്തിനും അഭിനന്ദനം അറിയിച്ചു.

അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് തഹ്‌നൗൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ, അൽ ഐൻ മേഖലയിലെ അബുദാബി ഭരണാധികാരി പ്രതിനിധി; ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ; ഷെയ്ഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ, സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ ട്രസ്റ്റി ബോർഡ് ചെയർമാൻ; ലെഫ്. ജനറൽ ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും; ഷെയ്ഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗം; ഷെയ്ഖ് തെയ്യബ് ബിൻ സായിദ് അൽ നഹ്യാൻ; ഷെയ്ഖ് ഖാലിദ് ബിൻ സായിദ് അൽ നഹ്യാൻ, ബോർഡ് ഓഫ് സായിദ് ഹയർ ഓർഗനൈസേഷൻ ബോർഡ് ചെയർമാൻ ഓഫ് ഡിറ്റർമിനേഷൻ; ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, എക്സിക്യൂട്ടീവ് കൗൺസിൽ അംഗം, അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാൻ; ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ; തുടങ്ങി നിരവധി ശൈഖുമാരും മുതിർന്ന ഉദ്യോഗസ്ഥരും മജ്‌ലിസിൽ പങ്കെടുത്തു.

WAM/ Afsal Sulaiman http://wam.ae/en/details/1395302977547 WAM/Malayalam