വ്യാഴാഴ്ച 20 ജനുവരി 2022 - 8:59:34 pm

WAM ആസ്ഥാനത്ത് സന്ദർശനം നടത്തി സൗദി മാധ്യമ പ്രതിനിധി സംഘം

  • وفد إعلامي سعودي يزور مقر وكالة أنباء الإمارات في أبوظبي

അബുദാബി, 2021 ഡിസംബർ 07, (WAM) -- സൗദി മാധ്യമ പ്രതിനിധി സംഘം ചൊവ്വാഴ്ച എമിറേറ്റ്‌സ് ന്യൂസ് ഏജൻസി (WAM) ആസ്ഥാനം സന്ദർശിച്ചു.

WAM ഡയറക്ടർ ജനറൽ മുഹമ്മദ് ജലാൽ അൽറസ്സി സൗദി പ്രതിനിധികളെ സ്വാഗതം ചെയ്യുകയും യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരമായ സാഹോദര്യ ബന്ധത്തെ അടിസ്ഥാനമാക്കി സഹകരണവും വൈദഗ്ധ്യത്തിന്റെ കൈമാറ്റവും ത്വരിതപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ സംബന്ധിച്ച് അവരുമായി ചർച്ച ചെയ്തു.

സൗദി അറേബ്യയുടെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജകുമാരന്റെ സന്ദർശനത്തിന്റെ ഭാഗമായി യുഎഇയിലെത്തിയ പ്രതിനിധി സംഘാംഗങ്ങൾ, WAM-ന്റെ വിവിധ പ്രവർത്തന പ്രക്രിയകൾ, 19-ഭാഷയിലുള്ള വാർത്താ പ്രക്ഷേപണ സമയത്ത് ഏജൻസി ഉപയോഗിക്കുന്ന വിഭാഗങ്ങളും ഏറ്റവും പുതിയ സാങ്കേതികവിദ്യകളും സംബന്ധിച്ച് കൂടുതൽ മനസ്സിലാക്കി.

രണ്ട് സഹോദര രാജ്യങ്ങളിലെ മാധ്യമ ആവാസവ്യവസ്ഥയെ സമ്പുഷ്ടമാക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയിലെ മാധ്യമ സ്ഥാപനങ്ങളുമായുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള അതിന്റെ നേട്ടങ്ങളും അഭിലാഷങ്ങളും, നിലവിൽ WAM ഏറ്റെടുത്തിരിക്കുന്ന വികസന യജ്ഞവും അതിന്റെ നേട്ടങ്ങളും അഭിലാഷങ്ങളും സന്ദർശിക്കുന്ന സൗദി പ്രതിനിധി സംഘവുമായി അൽറെയ്സി അവലോകനം ചെയ്തു.

പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തെ അദ്ദേഹം സ്വാഗതം ചെയ്യുകയും യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ സാഹോദര്യ ബന്ധങ്ങളെക്കുറിച്ചും ഇരു രാജ്യങ്ങളിലെയും സുസ്ഥിര വികസനത്തെ പ്രതിഫലിപ്പിക്കുന്ന മാധ്യമ മേഖല ഉൾപ്പെടെ എല്ലാ മേഖലകളിലും അവ മെച്ചപ്പെടുത്താനുള്ള അവരുടെ നേതൃത്വത്തിന്റെ താൽപ്പര്യത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

WAM/ Afsal Sulaiman http://wam.ae/en/details/1395303000606 WAM/Malayalam

WAM/Malayalam