വ്യാഴാഴ്ച 20 ജനുവരി 2022 - 8:19:23 pm

അഞ്ച് പതിറ്റാണ്ടുകളായുള്ള തന്ത്രപരമായ ബന്ധം ഊട്ടിയുറപ്പിച്ച് യുഎഇയും റഷ്യയും


അബുദാബി, 2021 ഡിസംബർ 08, (WAM) -- യുണൈറ്റഡ് അറബ് എമിറേറ്റ്സും റഷ്യൻ ഫെഡറേഷനും തമ്മിൽ അഞ്ച് പതിറ്റാണ്ടുകളായുള്ള സൃഷ്ടിപരവും ഫലപ്രദവുമായ സഹകരണത്തിന്റെ പൈതൃകത്തെ അടിസ്ഥാനമാക്കി രണ്ട് സൗഹൃദ രാജ്യങ്ങളെ ഒന്നിപ്പിക്കുന്ന ചരിത്രപരവും തന്ത്രപരവുമായ ബന്ധത്തിന്റെ ആഴം ഇരു രാജ്യങ്ങളും ഊട്ടിയുറപ്പിക്കുന്നു.

ഈ വർഷം, യുഎഇയും റഷ്യൻ ഫെഡറേഷനും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 50-ാം വാർഷികം ആഘോഷിക്കുന്നു. തദവസരത്തിൽ, വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും റഷ്യൻ ഫെഡറേഷന്റെ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും അഭിനന്ദന സന്ദേശങ്ങൾ കൈമാറി.

യുഎഇയും റഷ്യൻ ഫെഡറേഷനും തമ്മിൽ ശക്തവും സുസ്ഥിരവും വികസിതവുമായ തന്ത്രപരമായ ബന്ധങ്ങളാണുള്ളത്, രണ്ട് സൗഹൃദ രാജ്യങ്ങൾക്കും സമൃദ്ധവും സുസ്ഥിരവുമായ ഭാവി കൈവരിക്കുന്നതിന് ഈ ബന്ധങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും പൊതുവായ ഇച്ഛാശക്തിയെ ഉൾക്കൊള്ളുന്ന ഫലവത്തായ തന്ത്രപരമായ പങ്കാളിത്തത്താൽ ഐക്യപ്പെടുന്നു.

2018-ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രഖ്യാപനത്തോടെ എമിറാറ്റി-റഷ്യൻ ബന്ധം ഗുണപരമായ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം പൊതു താൽപ്പര്യമുള്ള പല മേഖലകളിലും അവരുടെ നേതൃത്വത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് വികസിച്ചത്.

WAM/ Afsal Sulaiman http://wam.ae/en/details/1395303000832 WAM/Malayalam

WAM/Malayalam