വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന ശിക്ഷ പ്രഖ്യാപിച്ച് പബ്ലിക് പ്രോസിക്യൂഷൻ

വ്യാജവാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന ശിക്ഷ പ്രഖ്യാപിച്ച് പബ്ലിക് പ്രോസിക്യൂഷൻ

അബുദാബി, 2022 ജനുവരി 02, (WAM) -- കിംവദന്തികളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള 2021-ലെ ഫെഡറൽ ഉത്തരവ് നിയമം നമ്പർ 34 അനുസരിച്ച്, പ്രസ്തുത കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷകൾ ഉയർത്തിക്കാട്ടുന്ന ഒരു വീഡിയോ പബ്ലിക് പ്രോസിക്യൂഷൻ ഇന്ന് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രസിദ്ധീകരിച്ചു.

നിയമത്തിലെ ആർട്ടിക്കിൾ 52 അനുസരിച്ച്, ഔദ്യോഗിക സ്രോതസ്സുകൾ പ്രസിദ്ധീകരിക്കുന്ന വാർത്തകൾക്ക് വിരുദ്ധമായി തെറ്റായ വാർത്തകളും കിംവദന്തികളും തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും പ്രസിദ്ധീകരിക്കാനോ പ്രചരിപ്പിക്കാനോ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആർക്കും കുറഞ്ഞത് ഒരു വർഷം തടവ് ശിക്ഷയും 100,000 ദിർഹം പിഴയും ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ഗവൺമെന്‍റ് അധികാരികൾക്കെതിരെ പൊതുജനാഭിപ്രായം ഉണർത്തുന്ന തെറ്റായ വാർത്തകളോ കിംവദന്തികളോ പ്രസിദ്ധീകരിക്കുകയും ചെയ്താലോ അല്ലെങ്കിൽ അവ പകർച്ചവ്യാധി, പ്രതിസന്ധികൾ അല്ലെങ്കിൽ ദുരന്തങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലാണ് സംഭവിക്കുന്നതെങ്കിൽ, നിയമലംഘകന് കുറഞ്ഞത് രണ്ട് വർഷം തടവും 200,000 ദിർഹം പിഴയും ലഭിക്കും.

പൊതുജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ നടന്നുകൊണ്ടിരിക്കുന്ന നിയമ സാംസ്കാരിക ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായാണ് പബ്ലിക് പ്രോസിക്യൂഷൻ ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.

WAM/ Afsal Sulaiman https://wam.ae/en/details/1395303007846 WAM/Malayalam