കോവിഡ്-19 മുൻകരുതൽ നടപടികൾ ലംഘിക്കുന്നതിനെതിരെ മുന്നിറിയിപ്പുമായി ഫെഡറൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് പ്രോസിക്യൂഷൻ
അബുദാബി, 2022 ജനുവരി 10, (WAM) -- കോവിഡ്-19 ന്റെ വ്യാപനം തടയാൻ അധികാരികൾ സ്വീകരിച്ച പ്രതിരോധ നടപടികളെക്കുറിച്ച് കിംവദന്തികളോ തെറ്റായ വിവരങ്ങളോ പ്രചരിപ്പിക്കരുതെന്നും അവ ലംഘിക്കരുതെന്നും ഫെഡറൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
"അൽ-ഹോസ്‌ൻ ആപ്ലിക്കേഷനിൽ ചില കോവിഡ്-19 രോഗികളിൽ നിന്നുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ അടുത്തിടെ പ്രചരിച്ചതിന്റെ വെളിച്ചത്തിൽ, മുൻകരുതൽ നടപടികളെ പരിഹസിക്കുന്ന കമന്റുകളും പാട്ടുകളും ഒപ്പം പകർച്ചവ്യാധിയെ നേരിടാനുള്ള ദേശീയ ശ്രമങ്ങളെ മോശമായി ചിത്രീകരിക്കുകയും ചെയ്യുന്നു. അതിനാൽ, നിയമപ്രകാരം ശിക്ഷാർഹമായ ഈ പെരുമാറ്റത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ കമ്മ്യൂണിറ്റി അംഗങ്ങളോട് അഭ്യർത്ഥിക്കുന്നു," എന്ന് പ്രോസിക്യൂഷന്റെ പ്രസ്താവന വ്യക്തമാക്കുന്നു. അത്തരം നടപടികൾ കിംവദന്തികൾക്കും സൈബർ കുറ്റകൃത്യങ്ങൾക്കുമെതിരെ 2021-ലെ ഫെഡറൽ ഉത്തര്-നിയമ നമ്പർ 34 പ്രകാരം ശിക്ഷാർഹമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
കോവിഡ്-19 മായി ബന്ധപ്പെട്ട ഏതെങ്കിലും വാർത്തകൾ പങ്കിടുമ്പോഴോ പ്രചരിപ്പിക്കുമ്പോഴോ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനും മുൻകരുതൽ നടപടികൾ പാലിക്കാനും രാജ്യത്തിന്റെ അനുബന്ധ ശ്രമങ്ങളെ പിന്തുണയ്ക്കാനും കമ്മ്യൂണിറ്റി അംഗങ്ങളോടും സോഷ്യൽ മീഡിയ ഉപയോക്താക്കളോടും പ്രോസിക്യൂഷൻ അഭ്യർത്ഥിച്ചു.
WAM/ Afsal Sulaiman https://wam.ae/en/details/1395303009734 WAM/Malayalam