തിങ്കളാഴ്ച 25 സെപ്റ്റംബർ 2023 - 10:53:20 am

ഗവൺമെന്‍റ് ജീവനക്കാരായി ആൾമാറാട്ടം നടത്തുന്നതിനുള്ള ശിക്ഷ വിശദമാക്കി പബ്ലിക് പ്രോസിക്യൂഷൻ


അബുദാബി, 2022 ഫെബ്രുവരി 25, (WAM) -- ഇന്ന് പ്രസിദ്ധീകരിച്ച ഒരു ട്വീറ്റിൽ, യുഎഇ പബ്ലിക് പ്രോസിക്യൂഷൻ ഒരു പൊതുപ്രവർത്തകനായി ആൾമാറാട്ടം നടത്തുന്നതിനുള്ള ശിക്ഷ വിശദമാക്കി.

2021-ലെ ഫെഡറൽ ഉത്തരവ് നിയമം നമ്പർ 31-ലെ ആർട്ടിക്കിൾ 299 അനുസരിച്ച്, പൊതുസേവകരായി ആൾമാറാട്ടം നടത്തുന്ന ആർക്കും അഞ്ച് വർഷം തടവ് ശിക്ഷ ലഭിക്കുമെന്നും, യോഗ്യതയോ ഉത്തരവാദിത്തമോ ഇല്ലാതെ, ഒരു നിയമവിരുദ്ധ പ്രവർത്തനം നടത്തുകയോ ഏതെങ്കിലും തരത്തിലുള്ള നേട്ടം നേടുകയോ ചെയ്യുന്ന ഒരു പൊതു ഓഫീസിലോ സേവനത്തിലോ ഇടപെടുന്ന അല്ലെങ്കിൽ ഒരു പ്രവർത്തനമോ ഡ്യൂട്ടിയോ ചെയ്യുന്ന വ്യക്തികൾക്കും ഇതേ ശിക്ഷ ബാധകമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ അഭിപ്രായപ്പെട്ടു.

മേൽപ്പറഞ്ഞ കുറ്റകൃത്യങ്ങളിൽ ഒരു പോലീസ് ഉദ്യോഗസ്ഥനായുള്ള ആൾമാറാട്ടം ഉൾപ്പെടുത്തിയാൽ, ഒരു വർഷത്തിൽ കുറയാത്തതും അഞ്ച് വർഷത്തിൽ കൂടാത്തത്തുമായ തടങ്കൽ ശിക്ഷ ലഭിക്കുന്നതാണ്.

കമ്മ്യൂണിറ്റി അംഗങ്ങൾക്കിടയിൽ നിയമസംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും നിയമത്തെക്കുറിച്ച് പൊതുജനങ്ങളുടെ അവബോധം വളർത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് പബ്ലിക് പ്രോസിക്യൂഷൻ ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.

WAM/ Afsal Sulaiman http://wam.ae/en/details/1395303024388 WAM/Malayalam

WAM/Malayalam