പ്രസിഡന്‍റ് ഖലീഫ അന്തരിച്ചു

പ്രസിഡന്‍റ് ഖലീഫ അന്തരിച്ചു

അബുദാബി, 2022 മെയ് 13, (WAM) -- പ്രസിഡന്‍റ് Sheikh Khalifa bin Zayed Al Nahyan-ന്‍റെ വിയോഗത്തിൽ യുഎഇ ജനതയ്ക്കും അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾക്കും ലോകത്തിനും പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. 2022 മെയ് 13 വെള്ളിയാഴ്ച അന്തരിച്ച അദ്ദേഹത്തിന് സർവ്വശക്തനായ അല്ലാഹു ശാശ്വത സമാധാനവും യുഎഇ ജനതയ്ക്ക് ക്ഷമയും ആശ്വാസവും നൽകട്ടെ എന്നും മന്ത്രാലയം അറിയിച്ചു.

ഇന്ന് മുതൽ യുഎഇ പതാക പകുതി താഴ്ത്തി നാൽപ്പത് ദിവസത്തെ ദുഃഖാചരണം ആചരിക്കുമെന്നും എല്ലാ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഫെഡറൽ, പ്രാദേശിക, സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനം മൂന്ന് ദിവസത്തേക്ക് നിർത്തിവയ്ക്കുമെന്നും മന്ത്രാലയം അറിയിച്ചു.

WAM/ Afsal Sulaiman http://wam.ae/en/details/1395303046735 WAM/Malayalam