പ്രസിഡൻഷ്യൽ അഫയേഴ്‌സ് മന്ത്രാലയത്തിന്‍റെ പേരുമാറ്റിക്കൊണ്ടുള്ള ഫെഡറൽ ഉത്തരവ് പ്രസിഡന്‍റ് പുറപ്പെടുവിച്ചു

അബുദാബി, 2022 ജൂലൈ 04, (WAM) -- പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയത്തെ പ്രസിഡൻഷ്യൽ കോർട്ട് എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് പ്രസിഡന്റ് ഹിസ് ഹൈനസ് Sheikh Mohamed bin Zayed Al Nahyan ഫെഡറൽ ഉത്തരവ്-നിയമം പുറപ്പെടുവിച്ചു.

പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയത്തിന്റെ സ്ഥാപനവും ഓർഗനൈസേഷനും സംബന്ധിച്ച് 2004-ലെ ഫെഡറൽ ഉത്തരവ്-നിയമ നമ്പർ 4-ലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യാൻ ഉത്തരവ് വ്യവസ്ഥ ചെയ്തു. "പ്രസിഡൻഷ്യൽ അഫയേഴ്‌സ്" എന്ന പദത്തിന് പകരം "പ്രസിഡൻഷ്യൽ കോർട്ട്" എന്നതായിരിക്കും ഇനിമുതൽ പ്രാബല്യത്തിൽ ഉണ്ടാവുക, ഉത്തരവാദിത്തങ്ങളും ചുമതലകളും മുകളിൽ പറഞ്ഞ ഫെഡറൽ ഉത്തരവ്-നിയമത്തിൽ പറഞ്ഞിരിക്കുന്നതുപോലെ തന്നെ നിലനിൽക്കുന്നതുമാണ്.

"പ്രസിഡൻഷ്യൽ കാര്യ മന്ത്രി" എന്ന പദത്തിന് പകരം "പ്രസിഡൻഷ്യൽ കോർട്ട് മന്ത്രി" എന്നും "മന്ത്രാലയം" എന്നതിന് പകരം "കോർട്ടും" എന്നും ആയിരിക്കുമെന്ന് ഉത്തരവ് വ്യവസ്ഥ ചെയ്യുന്നു.

WAM/ Afsal Sulaiman https://wam.ae/en/details/1395303063181 WAM/Malayalam