ചൊവ്വാഴ്ച 06 ജൂൺ 2023 - 2:25:48 am

എലിസബത്ത് II രാജ്ഞി, യുഎഇ: സുപ്രധാന നാഴികക്കല്ലുകൾ

  • photo_5825824843411602291_w (1)
  • photo_5825824843411602288_w
  • photo_5825824843411602290_w
  • photo_5825824843411602292_w

അബുദാബി, 2022 സെപ്തംബർ 09, (WAM) -- 96-ആം വയസ്സിൽ എലിസബത്ത് II രാജ്ഞിയുടെ വിയോഗത്തിന് പിന്നാലെ അന്തരീക്ഷമൊട്ടാകെ ദുഃഖത്താൽ വിതുമ്പി.

സ്ഥാപക നേതാവ് അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ കാലഘട്ടം മുതൽ യുഎഇയും യുണൈറ്റഡ് കിംഗ്ഡവും (യുകെ) തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിൽ എലിസബത്ത് II രാജ്ഞി സുപ്രധാന പങ്കുവഹിച്ചു. പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും അയച്ച അനുശോചന കത്തുകൾ ഈ വസ്തുത അടിവരയിടുന്നു.

യുഎഇ നേതാക്കളും അന്തരിച്ച രാജ്ഞിയും തമ്മിലുള്ള ഔദ്യോഗിക സന്ദർശനങ്ങളും നേരിട്ടുള്ള കൂടിക്കാഴ്ചകളും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താൻ സഹായിച്ച പ്രധാന നാഴികക്കല്ലുകളായിരുന്നു.

1969, 1969-ൽ, എലിസബത്ത് II രാജ്ഞി അബുദാബി ഭരണാധികാരിയായിരുന്ന പരേതനായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെ സ്വീകരിക്കുകയും അദ്ദേഹത്തിന് ഏറ്റവും ഉയർന്ന പദവിയുള്ള ഒരു ഓണററി മെഡൽ നൽകുകയും ചെയ്തു.

1979 ഫെബ്രുവരിയിൽ യുഎഇയിലേക്കുള്ള ആദ്യ സന്ദർശന വേളയിൽ, എലിസബത്ത് II രാജ്ഞിയെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം, സുപ്രീം കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഔദ്യോഗികവും ജനപ്രിയവുമായ ആഘോഷങ്ങളോടെ സ്വീകരിച്ചു.

1989 ജൂലൈ 18-ന് ഷെയ്ഖ് സായിദിന്‍റെ യുകെ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ ചരിത്ര സംഭവമായിരുന്നു.

2010 എലിസബത്ത് II രാജ്ഞി തന്‍റെ ഭർത്താവ്, എഡിൻബർഗ് ഡ്യൂക്ക് ഫിലിപ്പ് രാജകുമാരനോടൊപ്പം 2010 നവംബറിൽ അബുദാബിയിൽ തന്‍റെ രണ്ടാമത്തെ ഔദ്യോഗിക സന്ദർശനത്തിനായി യുഎഇയിൽ എത്തിച്ചേർന്നു. ഇത് അവരുടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ സഹായിച്ചു.

2013 ഏപ്രിൽ 30 2013-ൽ, പരേതനായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ എലിസബത്ത് II രാജ്ഞിയുടെ ക്ഷണപ്രകാരം യുകെയിലേക്ക് ഔദ്യോഗിക ദ്വിദിന സന്ദർശനം ആരംഭിച്ചു, ഇത് രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വികസിപ്പിക്കാൻ സഹായിച്ചു.

എമിറാറ്റി-ബ്രിട്ടീഷ് ബന്ധത്തിലെ ഒരു വഴിത്തിരിവ് കൂടിയായിരുന്നു ഈ സന്ദർശനം, ഷെയ്ഖ് ഖലീഫയും എലിസബത്ത് II രാജ്ഞിയും വിൻഡ്‌സർ കാസിലിൽ നടന്ന ഉച്ചഭക്ഷണ വേളയിൽ വിവിധ പ്രാദേശിക, അന്തർദേശീയ വിഷയങ്ങൾ ചർച്ച ചെയ്തു.

എലിസബത്ത് II രാജ്ഞി 1952-ൽ അധികാരമേറ്റെടുത്തു, ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഭരണമായിരുന്നു വിക്ടോറിയ രാജ്ഞിയുടേത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മറ്റ് സംഭവങ്ങൾക്കൊപ്പം, രാജ്ഞി യുകെയെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യങ്ങളിലൂടെ നയിച്ചു.

രാജ്ഞിയുടെ മരണ പ്രഖ്യാപനത്തെത്തുടർന്ന്, യുകെ ഔദ്യോഗിക ദുഃഖാചരണം ആരംഭിച്ചു, ഈ സമയത്ത് ഷെഡ്യൂൾ ചെയ്ത നിരവധി ഔദ്യോഗിക പരിപാടികളും പ്രവർത്തനങ്ങളും മാറ്റിവെയ്ക്കും, കൂടാതെ ബ്രിട്ടീഷ് യൂണിയൻ ജാക്ക് പതാകകൾ പകുതി താഴ്ത്തിക്കെട്ടുകയും ചെയ്യുന്നതാണ്.

WAM/ Afsal Sulaiman http://wam.ae/en/details/1395303082146 WAM/Malayalam

WAM/Malayalam