Sun 25-09-2022 10:43 AM
അബുദാബി, 2022 സെപ്തംബർ 25, (WAM) -- സമീപകാലത്ത് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാൻ സാക്ഷ്യംവഹിച്ച വിനാശകരമായ വെള്ളപ്പൊക്കത്തിൽ നിരവധി ആളുകളുടെ ജീവനും സാധനസാമഗ്രികളും നഷ്ടപ്പെടുകയും 33 ദശലക്ഷത്തിലധികം ആളുകൾ ദുരിതബാധിതരാവുകയും ഏകദേശം രാജ്യത്തിന്റെ മൂന്നിലൊന്ന് വെള്ളത്തിനടിയിലാവുകയും ചെയ്തു.
നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി ഓഫ് പാകിസ്ഥാൻ (എൻഡിഎംഎ) പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ദുരന്തത്തിൽ 552 കുട്ടികൾ ഉൾപ്പെടെ 1,569 ലധികം ആളുകൾ മരിച്ചു, 13,000-ലധികം ആളുകൾക്ക് പരിക്കേറ്റു, ഏകദേശം 7 ദശലക്ഷത്തിലധികം ആളുകൾക്ക് പലായനം ചെയ്തു. കൂടാതെ, 5,500 സ്കൂളുകൾ ദുരിതബാധിതർക്കുള്ള അഭയകേന്ദ്രങ്ങളായി ഉപയോഗിച്ചു.
വെള്ളപ്പൊക്കം മൂലം ശുദ്ധജല ലഭ്യത ഇല്ലാതാവുകയും മലിനമായ വെള്ളം കുടിച്ചതുമൂലം രോഗങ്ങൾ ഉയർന്ന തോതിൽ പടരാനും ഇടയായി. ഏകദേശം 1.9 ദശലക്ഷം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും തകരുകയും ചെയ്തു, 12700 കിലോമീറ്റർ റോഡുകൾ ഒഴുകിപ്പോയി. ഇത് 390 സുപ്രധാന പാലങ്ങൾ, 24,000 സ്‌കൂളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, 1,460 ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയും ദശലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയും കാർഷിക വിളകളും നശിപ്പിച്ചു, 936,000 കന്നുകാലികളുടെ മരണത്തിനും കാരണമായി എന്ന് എൻഡിഎംഎ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
അന്തരിച്ച ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം, പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്‍റെയും മേൽനോട്ടത്തിൽ 2010 അവസാനം മുതൽ, പാകിസ്ഥാൻ ജനതയെ സഹായിക്കുന്നതിനും അവരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുമായി നിരവധി മാനുഷിക, വികസന സംരംഭങ്ങൾക്ക് യുഎഇ പിന്തുണ നൽകിയിട്ടുണ്ട്. റോഡുകൾ, പാലങ്ങൾ, ആരോഗ്യം, വിദ്യാഭ്യാസം, വെള്ളം, കൃഷി എന്നിങ്ങനെ വിവിധി മേഖലകളിൽ പാക്കിസ്ഥാനിലെ വെള്ളപ്പൊക്ക ദുരന്തം ബാധിച്ച പ്രദേശങ്ങളിലെയും മറ്റും ജനങ്ങൾക്കായി 200-ലധികം സുപ്രധാന വികസന പദ്ധതികൾ നടപ്പിലാക്കുകയും പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
ഈ വർഷത്തെ വെള്ളപ്പൊക്കത്തെത്തുടർന്ന്, ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകൾ തുടങ്ങിയ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ എമിറാറ്റി വികസന പദ്ധതികൾ ആസൂത്രണത്തിന്റെയും നടപ്പാക്കലിന്റെയും ഘട്ടങ്ങളിൽ സ്വീകരിച്ച ദർശനത്തിനും മാനുഷിക തത്വങ്ങളുടെയും സഹായത്താൽ ആ പ്രദേശങ്ങളിലെ താമസക്കാർക്ക് അവയുടെ ഉയർന്ന നിലവാരവും ഒന്നിലധികം നേട്ടങ്ങളും തെളിയിച്ചിട്ടുണ്ട്. വിപുലമായ സവിശേഷതകളും ആധുനികവും സംയോജിതവുമായ ഉപകരണങ്ങൾ ഉപയോഗിച്ച് ഉയർന്ന നിലവാരമുള്ള നേട്ടത്തിലേക്ക് നയിച്ചു.
ഇക്കാര്യത്തിൽ, പരിക്കേറ്റവരെ സ്വീകരിക്കുന്നതിനും അവർക്ക് ചികിത്സ, അടിയന്തര രക്ഷാപ്രവർത്തനം, മരുന്ന് സേവനങ്ങൾ എന്നിവ നൽകുന്നതിനും എമിറാറ്റി ഹോസ്പിറ്റൽ പ്രോജക്ടുകൾ സഹായകരമായി.
ദുരിതബാധിത പ്രദേശങ്ങൾക്കിടയിലുള്ള റോഡുകളിലും പാലങ്ങളിലും സുരക്ഷിതമായ സഞ്ചാരം സുഗമമാക്കുകയും ഗതാഗത തടസ്സങ്ങൾ തടയുകയും ദുരിതാശ്വാസ, ആംബുലൻസ് പ്രവർത്തനങ്ങൾ നിലനിർത്തുകയും ചെയ്യുന്നതിലൂടെ ദശലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാൻ റോഡുകളും പാലങ്ങളും ഉൾപ്പെടുന്ന വികസന പദ്ധതികൾ സഹായിച്ചിട്ടുണ്ട്. കൂടാതെ, എമിറാറ്റി സ്കൂളുകൾ അവയുടെ കെട്ടിടങ്ങൾ ദുരിതബാധിതർക്കും കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്കും അവരുടെ കുട്ടികൾക്കും അഭയകേന്ദ്രങ്ങളായി ഉപയോഗിക്കുന്നതിലൂടെ അസാധാരണമായ നേട്ടം നൽകിയിട്ടുണ്ട്.
കഴിഞ്ഞ വർഷങ്ങളിൽ പാക്കിസ്ഥാനിൽ നടപ്പാക്കിയ വികസന പദ്ധതികൾ യുഎഇയുടെ ജ്ഞാനപൂർവകമായ നേതൃത്വത്തിന്റെ നിർദേശങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്നും, ദാനം, ഐക്യം എന്ന ചട്ടക്കൂടിനുള്ളിൽ മാനുഷിക സംരംഭങ്ങൾ സ്വീകരിക്കാനുള്ള അതിന്റെ വ്യഗ്രത അടിവരയിടുന്നുവെന്നും യുഎഇ പാകിസ്ഥാൻ അസിസ്റ്റൻസ് പ്രോഗ്രാം ഡയറക്ടർ അബ്ദുല്ല ഖലീഫ അൽ ഗഫ്ലി പറഞ്ഞു. പാക്കിസ്ഥാൻ ജനതയുടെ മാനുഷിക ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും അവർക്ക് മാന്യമായ ജീവിതം നൽകുന്നതിനും അവരുടെ പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും വേണ്ടിയുള്ള ഐക്യദാർഢ്യവും കൂടിയാണിത്.
2011 മുതൽ, യുഎഇ പാകിസ്ഥാൻ അസിസ്റ്റൻസ് പ്രോഗ്രാം, തലസ്ഥാനമായ ഇസ്ലാമാബാദിന് പുറമെ ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ, ആദിവാസി മേഖലകളിലെ സമൂഹത്തെയും താമസക്കാരെയും സേവിക്കുന്നതിനായി ഒരു വലിയ വികസന പദ്ധതി പിന്തുടരുന്നുണ്ടെന്ന് അൽ ഗഫ്ലി ചൂണ്ടിക്കാട്ടി. റോഡുകൾ, പാലങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, ജലവിതരണം, കൃഷി തുടങ്ങി നിരവധി മേഖലകളിൽ സുപ്രധാന പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ അവരുടെ പുരോഗതിയും വികസനവും, ഭക്ഷ്യ സഹായവും പാർപ്പിടവും ഉൾപ്പെടെയുള്ള നിരവധി മാനുഷിക സഹായ കാമ്പെയ്‌നുകൾ നടപ്പിലാക്കി. അതിനുപുറമെ ദരിദ്രർക്കും കുടിയിറക്കപ്പെട്ടവർക്കും വേണ്ടിയുള്ള പാർപ്പിടകേന്ദ്രങ്ങൾ, 2014 മുതൽ തുടർച്ചയായി ഒമ്പത് വർഷത്തേക്ക് പോളിയോ വാക്സിനേഷൻ കാമ്പെയ്‌നുകൾ എന്നിവയും ഇതിലുൾപ്പെടുന്നു.
പ്രളയബാധിത പ്രദേശങ്ങളിലെ താമസക്കാരെ സംരക്ഷിക്കുന്നതിലും ദുരന്തത്തിന്റെ പ്രതികൂല പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിലും യുഎഇ വികസന പദ്ധതികൾ നല്ല സ്വാധീനം ചെലുത്തിയതായി അൽ ഗഫ്ലി വിശദീകരിച്ചു. "വിവിധ പാകിസ്ഥാൻ പ്രവിശ്യകളിൽ നിർമ്മിക്കുകയും സജ്ജീകരിക്കുകയും ചെയ്ത 12-ലധികം ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും വിജയത്തിൽ ഇത് ഏകീകരിക്കപ്പെട്ടു, കാര്യക്ഷമതയോടും കഴിവോടും കൂടി ജനങ്ങൾക്ക് ചികിത്സയും മരുന്നും മുതൽ സംയോജിത മെഡിക്കൽ സേവനങ്ങളും പ്രദാനം ചെയ്യുന്നു," അദ്ദേഹം പറഞ്ഞു.
യുഎഇ പാകിസ്ഥാൻ അസിസ്റ്റൻസ് പ്രോഗ്രാം, സമഗ്രമായ സുപ്രധാന പദ്ധതികൾക്കായി ആഗോളവും ആധുനികവുമായ മാനദണ്ഡങ്ങളോടെ ഉയർന്ന കാര്യക്ഷമത, ഗുണമേന്മ, പ്രതിബദ്ധത, കൃത്യത എന്നിവ സജ്ജമാക്കിയിട്ടുണ്ട്, ഇത് പാകിസ്ഥാനിൽ 200-ലധികം വികസന പദ്ധതികൾ വിജയകരമായി നടപ്പിലാക്കുന്നതിൽ അടിസ്ഥാന പങ്കും ആഴത്തിലുള്ള സ്വാധീനവും ചെലുത്തി. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ എല്ലാ തലങ്ങളിലും ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന വിശിഷ്ടമായ ചരിത്ര ബന്ധങ്ങളുടെ ആഴം അൽ ഗഫ്ലി വിശദീകരിച്ചു.
പാക്കിസ്ഥാനിലെ പ്രളയബാധിത പ്രദേശങ്ങളിലെ നിവാസികൾ യുഎഇയ്ക്കും എമിറാറ്റി വികസന പദ്ധതികൾക്കും യുഎഇ നേതൃത്വത്തിനും വെള്ളപ്പൊക്കത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിലും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിലും ഉള്ള അവരുടെ പങ്കിനും നന്ദിയും അഭിനന്ദനവും അറിയിച്ചു.
WAM/ Afsal Sulaiman https://wam.ae/en/details/1395303086430 WAM/Malayalam