Tue 29-11-2022 15:43 PM
അബുദാബി, 2022 നവംബർ 28,(WAM)-- അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (എഡ്നോക്) ബോർഡ് ഓഫ് ഡയറക്ടേഴ്സിൻ്റെ വാർഷിക യോഗത്തിൽ യുഎഇ രാഷ്ട്രപതിയും അബുദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അധ്യക്ഷനായി. എഡ്നോക് ആസ്ഥാനത്ത് നടന്ന യോഗത്തിൽ 2050 സ്ട്രാറ്റജിക് ഇനിഷ്യേറ്റീവിനെ പിന്തുണയ്ക്കാൻ 2050-ഓടെ നെറ്റ് സീറോ പിന്തുടരുനത്തിനായി 550 ബില്യൺ ദിർഹം (150 ബില്യൺ ഡോളർ) മൂലധനത്തിന് ബോർഡ് അംഗീകാരം നൽകി.
വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യകതയെ ഉത്തരവാദിത്തത്തോടെ നിറവേറ്റുന്നതിനും ആഗോള ഊർജ്ജ സുരക്ഷയെ പിന്തുണയ്ക്കുന്നതിനുമായി അതിൻ്റെ മൂല്യ ശൃംഖലയിലുടനീളം വളർച്ച ത്വരിതപ്പെടുത്തുന്നതിനുള്ള എഡ്നോക് തന്ത്രത്തിനും ബോർഡ് അംഗീകാരം നൽകി
വർദ്ധിച്ചുവരുന്ന ആഗോള ഊർജ ആവശ്യം നിറവേറ്റുന്നതിനായി അതിൻ്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുമ്പോൾ കാർബൺ ഫുട്പ്രിൻറ് കുറയ്ക്കുന്നതിന് , എഡ്നോക് പുതിയ ഊർജ്ജം, വാതകം, ദ്രവീകൃത പ്രകൃതി വാതകം (LNG), രാസവസ്തുക്കൾ എന്നിവയിൽ കേന്ദ്രീകരിച്ച് ഒരു പുതിയ ലോ കാർബൺ സൊല്യൂഷൻസ് & ഇൻ്റർനാഷണൽ ഗ്രോത്ത് സ്ഥാപിക്കുമെന്നും.
സുസ്ഥിരതയോടുള്ള -യുടെ സമഗ്രമായ സമീപനം, ഉത്തരവാദിത്തമുള്ള ആഗോള ഊർജ്ജ ദാതാവായി തുടരുന്നതിനും കൂടുതൽ സുസ്ഥിരമായ ഭാവി പ്രാപ്തമാക്കുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ തെളിവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
WAM/അമൃത രാധാകൃഷ്ണൻ
https://wam.ae/en/details/1395303106445
WAM/Malayalam