പ്രളയബാധിതരായ ബ്രസീലിയൻ ജനതക്ക് യുഎഇ ഐക്യദാർഢ്യം പ്രഖ്യാപിച്ചു

അബുദാബി, മാർച്ച് 1 2023 (WAM) -- വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നിരവധി മരണങ്ങൾക്കും പരിക്കുകൾക്കും കാര്യമായ നാശനഷ്ടങ്ങളും നേരിട്ട ബ്രസീലിയൻ ജനതക്ക് യുഎഇ നേതൃത്വം ആത്മാർത്ഥമായ അനുശോചനവും ഐക്യദാർഢ്യവും അറിയിച്ചു.
ഒരു പ്രസ്താവനയിൽ, വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ബ്രസീൽ സർക്കാരിനോടും ജനങ്ങളോടും ഒപ്പം ഇരകളുടെ കുടുംബങ്ങളോടും ആത്മാർത്ഥമായ അനുശോചനവും സഹതാപവും അറിയിച്ചു, പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.
WAM/ അമൃത രാധാകൃഷ്ണൻ