'റോഡ് ടു കോപ്28' ദുബായ് എക്‌സ്‌പോ സിറ്റിയിൽ ആരംഭിച്ചു

'റോഡ് ടു കോപ്28'  ദുബായ് എക്‌സ്‌പോ സിറ്റിയിൽ ആരംഭിച്ചു

ദുബായ്, 2023 മാർച്ച് 15 (WAM) -- കോപ്28 പ്രസിഡൻസി ആതിഥേയത്വം വഹിക്കുന്നതും യുവജനങ്ങൾ നയിക്കുന്നതുമായ ആദ്യ പരിപാടി "റോഡ് ടു കോപ്28" ഇന്ന് ദുബായിലെ എക്സ്പോ സിറ്റിയിൽ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ ആരംഭിച്ചു. കോപ്28-നുള്ള തയ്യാറെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്ന ഉന്നത സമിതിയുടെ ചെയർമാനുമാണ് അദ്ദേഹം.

കാലാവസ്ഥ ഉച്ചകോടിക്ക് മുന്നോടിയായി ലോകം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങൾ നേരിടുന്നത്തിനും അവയുടെ പരിഹാരത്തിനുമായി രാജ്യത്തെ യുവാക്കൾ ഒത്തുചേരാനും വിശാലമായ സമൂഹത്തിൽ ചേരാനുമുള്ള സുപ്രധാന നിമിഷത്തെയാണ് പ്രതിനിധീകരിക്കുന്നതാണ് ഈ സംഭവം.

കാലാവസ്ഥാ വ്യതിയാനം മനസ്സിലാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും 7 മുതൽ 15 വയസ്സുവരെയുള്ള യുവ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള ഇന്ററാക്ടീവ് വർക്ക്‌ഷോപ്പുകളുടെ ഒരു പ്രഭാത പരിപാടിയോടെയാണ് റോഡ് ടു കോപ്28 ആരംഭിച്ചത്.

യൂത്ത് സർക്കിളുകൾ, സംവാദങ്ങൾ, ശിൽപശാലകൾ, സുസ്ഥിര സംരംഭങ്ങൾ, പങ്കാളികൾ ആതിഥേയത്വം വഹിക്കുന്ന പ്രകടനങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പരിപാടിക്ക് ശേഷം നടക്കും.

യുവാക്കളുടെ കാലാവസ്ഥാ വക്താക്കൾക്കൊപ്പം കോപ്28നെ സംബന്ധിച്ച തങ്ങളുടെ അഭിലാഷങ്ങൾ പങ്കിടാനുള്ള യുഎഇ നേതൃത്വത്തിന്റെ സായാഹ്ന പരിപാടിയും ഇതിന്റെ ഭാഗമായി നടക്കും.

പങ്കാളിത്തം, പ്രവർത്തനം, ശബ്ദം, വിദ്യാഭ്യാസം തുടങ്ങി നാല് തന്ത്രപ്രധാനമായ സ്തംഭങ്ങളെ ചുറ്റിപ്പറ്റിയാണ് പരിപാടി വിഭാവനം ചെയ്തിട്ടുള്ളത്. യുഎൻ കാലാവസ്ഥാ പ്രക്രിയയിൽ യുവജന പങ്കാളിത്തം വർധിപ്പിക്കുന്നതിനും ആഗോള കാലാവസ്ഥാ സമൂഹത്തിൽ യുവാക്കളുടെ നേതൃത്വത്തിലുള്ള, യുവാക്കൾ കേന്ദ്രീകരിച്ചുള്ള സംഘടനകളുടെ ശ്രമങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രധാന സംരംഭങ്ങളുടെ സമാരംഭം കൂടിയാവും പരിപാടി.

WAM/ അമൃത രാധാകൃഷ്ണൻ