ചൊവ്വാഴ്ച 06 ജൂൺ 2023 - 3:56:47 am

സാമ്പത്തിക ശിഥിലീകരണത്തിൽ നയതന്ത്രത്തിന്റെയും ബഹുമുഖത്വത്തിന്റെയും പങ്ക് വളരെ വലുത്: യുഎഇ സാമ്പത്തിക മന്ത്രി


ദുബായ്, 22 മാർച്ച് 2023 (WAM) -- സാമ്പത്തിക നയതന്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രാദേശിക അഭിവൃദ്ധി വളർത്തിയെടുക്കുന്നതിലെ വളരെ വലുതാണെന്ന് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മറിക്ക്. ഈ വിഷയത്തിൽ അൻവർ ഗർഗാഷ് ഡിപ്ലോമാറ്റിക് അക്കാദമി (എജിഡിഎ) നടത്തിയ സെഷനിലാണ് മന്ത്രി ഇതു സംബന്ധിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ഇന്ത്യ, ഇസ്രായേൽ, ഇന്തോനേഷ്യ, തുർക്കി എന്നിവയുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകൾ (സിഇപിഎ) ഉണ്ടാക്കിയതിന്റെ യുഎഇയുടെ ട്രാക്ക് റെക്കോർഡും ആഗോള വ്യാപാര, ലോജിസ്റ്റിക്സ് ഹബ് എന്ന നിലയിലെ രാജ്യത്തിന്റെ വളർച്ചയെ കുറിച്ചും അദ്ദേഹം ചർച്ചയിൽ എടുത്തുപറഞ്ഞു.

എജിഡിഎ ഡയറക്ടർ ജനറൽ നിക്കോളായ് മ്ലാഡെനോവ് ചർച്ച നിയന്ത്രിച്ചു. പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ സാമ്പത്തിക ശാസ്ത്രത്തെയും വ്യാപാരത്തെയും കുറിച്ചുള്ള ബഹുമുഖ സംഭാഷണങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെ കുറിച്ചും, രാജ്യങ്ങൾക്കിടയിൽ ബഹുരാഷ്ട്ര ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിലും സാമ്പത്തിക കരാറുകൾ വളർത്തുന്നതിലും സാമ്പത്തിക നയതന്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മ്ലാഡെനോവും അൽ മാരിയും ചർച്ച ചെയ്തു.

ഈ വിജ്ഞാനപ്രദമായ സെഷൻ അംബാസഡർമാർ, നയതന്ത്ര കമ്മ്യൂണിറ്റി അംഗങ്ങൾ, എജിഡിഎ ഫാക്കൽറ്റികൾ, വിദ്യാർത്ഥികൾ എന്നിവർക്ക് യുഎഇയുടെ ശക്തമായ സാമ്പത്തിക അടിത്തറ സ്ഥാപിക്കുന്നതിൽ ബഹുമുഖ സംഭാഷണങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് അൽ മാരിയുമായി സംവദിക്കാനും സംഭാഷണത്തിൽ ഏർപ്പെടാനും അവസരം നൽകി.

WAM/അമൃത രാധാകൃഷ്ണൻ

Amrutha