ഷാർജ ലൈവ്‌സ്റ്റോക്ക് റമദാൻ വിപണി സമയത്തിൽ മാറ്റം

ഷാർജ ലൈവ്‌സ്റ്റോക്ക് റമദാൻ വിപണി സമയത്തിൽ മാറ്റം

ഷാർജ, 23 മാർച്ച് 2023 (WAM) -- ഷാർജ ലൈവ്‌സ്റ്റോക്ക് മാർക്കറ്റ് റമദാൻ മാസത്തിലെ പ്രവർത്തന സമയങ്ങളിൽ മാറ്റം വരുത്തി.
റമദാൻ മാസത്തിൽ ഉപഭോക്താക്കളുടെ സംതൃപ്തിയും സന്തോഷവും ഉറപ്പാക്കുന്നതിന് എല്ലാ സൗകര്യങ്ങളും സജ്ജീകരിക്കാനും ഉപഭോക്താക്കളുടെ പ്രതീക്ഷകളും ആവശ്യങ്ങളും നിറവേറ്റാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉടനടി എത്തിക്കാനുമുള്ള മാനേജ്‌മെന്റിന്റെ ശ്രമങ്ങൾക്ക് ഊന്നൽ നൽകി മഗ്രിബ് പ്രാർത്ഥന സമയമനുസരിച്ച് മാർക്കറ്റ് പ്രവർത്തന സമയം നിശ്ചയിക്കുക എന്ന് അധികൃതർ അറിയിച്ചു.


കൽബ, ഖോർഫക്കൻ അറവുശാല കന്നുകാലി ചന്തകൾ വിശുദ്ധ മാസത്തിൽ ദിവസവും 09:00 മുതൽ 17:00 വരെ തുറന്നിരിക്കും, വെള്ളിയാഴ്ച ഒഴികെ അവ 08:00 മുതൽ 17:00 വരെ തുറന്നിരിക്കും.


WAM/അമൃത രാധാകൃഷ്ണൻ