ദുൽഹജ്ജ് 9 മുതൽ 12 വരെ ഫെഡറൽ ഗവൺമെന്‍റ് ഈദ് അൽ അദ്ഹ അവധി

ദുൽഹജ്ജ് 9 മുതൽ 12 വരെ ഫെഡറൽ ഗവൺമെന്‍റ് ഈദ് അൽ അദ്ഹ അവധി

ദുൽഹജ്ജ് 9 മുതൽ 12 വരെ ഫെഡറൽ ഗവൺമെന്‍റ് ഈദ് അൽ അദ്ഹ അവധി

അബുദാബി, 2023 ജൂൺ 11, (WAM) – ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് (എഫ്എഎച്ച്ആർ) പുറത്തിറക്കിയ സർക്കുലർ പ്രകാരം 1444 ദുൽഹജ്ജ് 9 മുതൽ 12 വരെ ഫെഡറൽ മന്ത്രാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും അറഫാത്ത് ദിന, ഈദ് അൽ അദ്ഹ അവധിയായിരിക്കും.

പൊതു-സ്വകാര്യ മേഖലകളിൽ 2023-ലെ അംഗീകൃത പൊതു അവധി കലണ്ടർ സംബന്ധിച്ച കാബിനറ്റ് പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കുലർ പുറപ്പെടുവിച്ചതെന്ന് എഫ്എഎച്ച്ആർ പറഞ്ഞു.

ഈ അനുഗ്രഹീത അവസരത്തിൽ, എഫ്എഎച്ച്ആർ, യുഎഇയിലെ നേതൃത്വത്തെയും സർക്കാരിനെയും ജനങ്ങളെയും റസിഡന്റ് കമ്മ്യൂണിറ്റികളെയും അറബ്, ഇസ്ലാമിക രാജ്യങ്ങളെയും അഭിനന്ദിച്ചു.


WAM/അമൃത രാധാകൃഷ്ണൻ