അംഗീകൃത മാർഗ്ഗങ്ങളിലൂടെ കറൻസികൾ കൈമാറ്റം ചെയ്യാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് പബ്ലിക് പ്രോസിക്യൂഷൻ

അംഗീകൃത മാർഗ്ഗങ്ങളിലൂടെ കറൻസികൾ കൈമാറ്റം ചെയ്യാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് പബ്ലിക് പ്രോസിക്യൂഷൻ

അംഗീകൃത മാർഗ്ഗങ്ങളിലൂടെ കറൻസികൾ കൈമാറ്റം ചെയ്യാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് പബ്ലിക് പ്രോസിക്യൂഷൻ

അബുദാബി, 2023 സെപ്റ്റംബർ 15, (WAM) -- സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ കറൻസികൾ നൽകി, യഥാർത്ഥ കറൻസി മൂല്യത്തിൽ നിന്ന് 50 ശതമാനം വരെ കിഴിവ് ലഭിക്കുമെന്നും മറ്റും പ്രചരിപ്പിച്ച് വ്യക്തികളെ കബളിപ്പിക്കുന്ന പ്രതികൾക്കെതിരെ അന്വേഷണം ആരംഭിച്ചതായി ഫെഡറൽ ക്യാപിറ്റൽ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

മരവിപ്പിച്ചതോ, നിർത്തലാക്കിയതോ ആയ കറൻസികളുടെ ലഭ്യതയെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പരസ്യം ചെയ്യുകയും താൽപ്പര്യമുള്ള കക്ഷികൾക്ക് യഥാർത്ഥ വിലയിൽ നിന്ന് 50 ശതമാനം വരെ കിഴിവ് നൽകാമെന്ന് വാഗ്‌ദാനം ചെയ്യുകയും. ഇരയുമായി ബന്ധപ്പെടുമ്പോൾ കറൻസി കൈമാറ്റത്തിനുള്ള ഒരു നിശ്ചിത സ്ഥലത്ത് വെച്ച് കൂടിക്കാഴ്ച്ച നടത്തി വ്യാജ കറൻസികൾ ഇരയ്ക്ക് കൈമാറുകയും യഥാർത്ഥ എമിറാറ്റി ദിർഹങ്ങൾ തിരികെ സ്വീകരിച്ചതിന് ശേഷം സംഘം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നു.

അതിവേഗം സമ്പന്നരാകാൻ ആഗ്രഹിക്കുന്ന വ്യക്തികളെ ലക്ഷ്യമിട്ട് സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുന്ന ഇത്തരം പോസ്റ്റുകൾ വിശ്വസിക്കരുതെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

WAM/അമൃത രാധാകൃഷ്ണൻ