ക്യൂബയിൽ നടക്കുന്ന ജി77+ചൈന ഉച്ചകോടിയിൽ ലോക നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി മറിയം അൽംഹെരി
ദുബായ്, 2023 സെപ്റ്റംബർ 17, (WAM)--ക്യൂബയിൽ നടന്ന ജി77+ചൈന ഉച്ചകോടിയിൽ പങ്കെടുത്ത യുഎഇ പ്രതിനിധി സംഘത്തെ നയിച്ച കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം ബിൻ്റ് മുഹമ്മദ് അൽംഹെരി, ക്യൂബൻ രാഷ്ട്രപതി മിഗ്വൽ ഡയസ്-കാനലിനെയും ലോകമെമ്പാടുമുള്ള മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി.
യുഎഇ ആതിഥേയത്വം വഹിക്കുന്ന കോപ്28, പാരീസ് ഉടമ്പടിയുടെ ആദ്യ ഗ്ലോബൽ സ്റ്റോക്ക്‌ടേക്ക് അവസാനിപ്പിക്കുന്നതിനും മനുഷ്യരാശിക്ക് സമൃദ്ധമായ ഭാവി സൃഷ്ടിക്കുന്നതിനുള്ള യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സംരംഭങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമുള്ള ലോകത്തിൻ്റെ കൂട്ടായ ശ്രദ്ധ തിരിക്കാനുള്ള അവസരമാണെന്ന് അൽമ്ഹെരി സ്ഥിരീകരിച്ചു.
'നിലവിലെ വികസന വെല്ലുവിളികൾ: ശാസ്ത്രം, സാങ്കേതികവിദ്യ, നവീകരണത്തിൻ്റെ പങ്ക്' എന്ന വിഷയത്തിൽ നടന്ന ജി77+ചൈന ഉച്ചകോടിയിൽ യുഎൻ സെക്രട്ടറി ജനറലും നിരവധി രാഷ്ട്രത്തലവന്മാരും പങ്കെടുത്തു.
“കൂടുതൽ സമത്വവും സുസ്ഥിരവുമായ ലോകം സൃഷ്ടിക്കാനുള്ള അവസരമാണ് കാലാവസ്ഥാ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള ഈ അവസരമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ജീവിതനിലവാരം ഉയർത്താനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഊർജസ്വലമായ പുതിയ വ്യവസായങ്ങൾ സൃഷ്ടിക്കാനും പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം ശക്തിപ്പെടുത്താനും കാലാവസ്ഥാ അനുകൂല വളർച്ചയ്ക്കുമുള്ള അവസരമാണിത്," ഉച്ചകോടിയിൽ യുഎഇയുടെ പങ്കാളിത്തത്തെക്കുറിച്ച് അൽംഹെരി പറഞ്ഞു.
“കാലാവസ്ഥാ പ്രവർത്തനത്തിൽ കൂട്ടായ പുരോഗതി കൈവരിക്കുന്നതിനും 2030 ഓടെ ആഗോള ഉദ്‌വമനം 43% കുറയ്ക്കുക എന്ന ഞങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിന് ഞങ്ങളെ തിരികെ കൊണ്ടുവരുന്നതിനും മനുഷ്യരാശിക്ക് ആവശ്യമായ ഉപകരണങ്ങളാണ് ശാസ്ത്രവും നവീകരണവും സാങ്കേതികവിദ്യയും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കൂടാതെ തുല്യമായ ഊർജ പരിവർത്തനം അനിവാര്യമാണ്. കൂടാതെ വികസ്വര രാജ്യങ്ങളുടെ താൽപ്പര്യങ്ങളെ പ്രതിനിധീകരിക്കുന്നതിനും സാങ്കേതികവിദ്യയുടെ നേട്ടങ്ങളിലേക്ക് തുല്യമായ പ്രവേശനം ഉറപ്പാക്കുന്നതിനും ഈ ഗ്രൂപ്പിൻ്റെ സംഭാവനകൾ അത്യന്താപേക്ഷിതമാണ്," മന്ത്രി കൂട്ടിച്ചേർത്തു.
യോഗങ്ങൾ
ഉച്ചകോടിക്കിടെ, യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ക്യൂബൻ രാഷ്ട്രപതി മിഗ്വൽ ഡയസ്-കാനലിനെ കൂടിക്കാഴ്ച്ച നടത്തുകയും ക്യൂബയെ ജി 77 + ചൈന ഉച്ചകോടിയുടെ അധ്യക്ഷനായി തിരഞ്ഞെടുത്തതിന് അദ്ദേത്തിന് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുകയും ചെയ്തു.
അൽംഹെരിയും ക്യൂബയുടെ പ്രധാനമന്ത്രി മാനുവൽ മാരേരോ ക്രൂസ്, ഭക്ഷ്യ-കാർഷിക മേഖലകളിലെ യുഎഇ-ക്യൂബ ബന്ധങ്ങളും മറ്റ് മേഖലകൾക്കൊപ്പം കോപ്28 വിശദാംശങ്ങളും ചർച്ച ചെയ്തു.
കാലാവസ്ഥാ അജണ്ട ത്വരിതപ്പെടുത്തുന്നതിൽ വികസ്വര രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിൻ്റെ പങ്ക് അവലോകനം ചെയ്യുന്നതിന് യുഎഇ മന്ത്രി യുഎൻ ഓഫീസ് ഫോർ സൗത്ത്-സൗത്ത് കോ-ഓപ്പറേഷൻ (യു.എൻ.ഒ.എസ്.എസ്.സി) ഡയറക്ടർ ദിമ അൽ ഖത്തീബുമായി കൂടിക്കാഴ്ച്ച നടത്തി. ആഫ്രിക്കയുടെ ശുദ്ധമായ ഊർജ പദ്ധതികൾക്കായി 4.5 ബില്യൺ യുഎസ് ഡോളർ നൽകാനുള്ള യുഎഇയുടെ പ്രതിജ്ഞാബദ്ധതയെക്കുറിച്ചും അവർ ചർച്ച ചെയ്തു.
മറ്റൊരു യോഗത്തിൽ, സെൻ്റ് വിൻസെൻ്റിൻ്റെയും ഗ്രനേഡൈൻസിൻ്റെയും പ്രധാനമന്ത്രി റാൽഫ് ഗോൺസാൽവസും അൽംഹെരിയും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും കോപ്28 ആതിഥേയത്വം വഹിക്കാനുള്ള യുഎഇയുടെ തയ്യാറെടുപ്പുകളെക്കുറിച്ചും ചർച്ച ചെയ്തു.
ഈജിപ്തിലെ ഉന്നതവിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി മുഹമ്മദ് അയ്മാൻ അഷൂറുമായി നടത്തിയ കൂടിക്കാഴ്ചയിൽ, ഗവേഷണത്തിലും വികസനത്തിലും വിജ്ഞാനം പങ്കുവെക്കുന്നതിൻ്റെ പ്രാധാന്യവും കാലാവസ്ഥാ വ്യതിയാനവും അക്കാദമിക് പാഠ്യപദ്ധതിയിൽ സുസ്ഥിരതയും സമന്വയിപ്പിക്കാനുള്ള വഴികളും അവർ ചർച്ച ചെയ്തു.
ക്യൂബയിലെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി മന്ത്രി എൽബ റോസ പെരെസ് മൊണ്ടോയയുമായി യുഎഇ പ്രതിനിധി സംഘം നീല സമ്പദ്‌വ്യവസ്ഥയിലെ സഹകരണം, സമുദ്രജീവി സംരക്ഷണ മേഖലയിലെ വിജ്ഞാന കൈമാറ്റം എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു.
WAM/അമൃത രാധാകൃഷ്ണൻ