കോപ്28 വിജയത്തിൽ പങ്കുവഹിക്കാൻ ജി77+ ചൈന ശ്രമിക്കുന്നു: ക്യൂബൻ അംബാസഡർ

കോപ്28 വിജയത്തിൽ പങ്കുവഹിക്കാൻ ജി77+ ചൈന ശ്രമിക്കുന്നു: ക്യൂബൻ അംബാസഡർ

അബുദാബി, 2023 സെപ്റ്റംബർ 18, (WAM) -- "നമ്മൾ അഭിമുഖീകരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധിക്ക് മൂർത്തവും നിശ്ചിതവുമായ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി യഥാർത്ഥ പരിഹാരങ്ങൾ നൽകുന്ന ഒരു കാലാവസ്ഥ ഉച്ചകോടി യാതാർത്ഥ്യമാക്കുന്നതിനുള്ള" യുഎഇയുടെ ശ്രമത്തെ യുഎഇയിലെ ക്യൂബ അംബാസഡർ നോർബെർട്ടോ കാർലോസ് എസ്കലോന കാരില്ലോ പ്രശംസിച്ചു.

കോപ്28ന്‍റെ വിജയത്തിനായി ഐക്യത്തിനും അന്താരാഷ്ട്ര സഹകരണത്തിനും നൽകുന്ന പ്രാധാന്യവും സുസ്ഥിരതയിലേക്കുള്ള പരിവർത്തനത്തിന്റെ ത്വരിതപ്പെടുത്തലും സംബന്ധിച്ച് സംഘാടകർ പ്രകടിപ്പിച്ച കാഴ്ചപ്പാട് വ്യക്തമാണെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് (വാം) നൽകിയ പ്രസ്താവനയിൽ അംബാസഡർ കാരില്ലോ പറഞ്ഞു.

പരിസ്ഥിതി വ്യവസ്ഥകൾ, കാലാവസ്ഥാ-പ്രതിരോധശേഷിയുള്ള ഭക്ഷ്യ സംവിധാനങ്ങൾ, ജീവിതവും ഉപജീവനവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രായോഗിക പരിഹാരങ്ങളിൽ നിക്ഷേപിച്ച് ഏറ്റവും ദുർബലരായ സമൂഹങ്ങളെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നതിനുള്ള സഹകരണ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കാനും കോപ്28 ആക്ഷൻ അജണ്ട ശ്രമിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രൂപ്പിന്റെ 77-ന്‍റെയും ചൈനയുടെയും (ജി77+ചൈന) പ്രോ ടെമ്പർ പ്രസിഡൻസി, ക്യൂബ ഏറ്റെടുത്തതായി അംബാസഡർ കാരില്ലോ പ്രസ്താവിച്ചു. 2023-ൽ നടക്കാനിരിക്കുന്ന ഒന്നിലധികം, പ്രസക്തമായ ബഹുമുഖ പ്രക്രിയകളിൽ ഗ്രൂപ്പിന്റെ ഐക്യം, സാന്നിധ്യം, സ്വാധീനം എന്നിവ ഏകീകരിക്കാനുള്ള പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു.

ജി77+ചൈനയുടെ പ്രോ ടെമ്പർ പ്രസിഡൻസിയുടെ ഭാഗമായി, ക്യൂബ 'നിലവിലെ വികസന വെല്ലുവിളികൾ: ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനത്വം എന്നിവയുടെ പങ്ക്' എന്ന പ്രമേയത്തിൽ സെപ്റ്റംബർ 15, 16 തീയതികളിൽ ഹവാനയിൽ രാഷ്ട്രത്തലവന്മാരുടെയും ഗവൺമെന്റിന്റെയും തലവന്മാരുടെ ഉച്ചകോടി വിളിച്ചുചേർത്തു.

ഈ അഭിലാഷത്തിന്റെ ഫലമായി, 2023-ൽ ഈ വിഷയങ്ങളിൽ ഓരോന്നിനും അന്താരാഷ്ട്ര കോൺഫറൻസുകൾക്കിടയിൽ വിദ്യാഭ്യാസം, സംസ്കാരം, വിനോദസഞ്ചാരം, പരിസ്ഥിതി എന്നീ മേഖലകളിൽ രാജ്യം ജി77+ ചൈനയുടെ യോങ്ങൾ വിളിച്ചുകൂട്ടുകയും നടത്തുകയും ചെയ്തുവെന്ന് അംബാസഡർ കാരില്ലോ ഊന്നിപ്പറഞ്ഞു.

"ഗ്രൂപ്പിലെ അംഗങ്ങൾ തമ്മിലുള്ള യോജിച്ച പ്രവർത്തനത്തിന്റെയും സഹകരണത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് പൊതുതാൽപ്പര്യത്തിന്റെ വശങ്ങൾ ചർച്ച ചെയ്യാനും പങ്കിട്ട വെല്ലുവിളികൾ തിരിച്ചറിയാനും അവ നേരിടാനുള്ള പ്രവർത്തനങ്ങൾ നിർദ്ദേശിക്കാനുംഈ യോഗങ്ങൾ ഞങ്ങളെ അനുവദിച്ചു," അദ്ദേഹം വിശദീകരിച്ചു.

2023 സെപ്റ്റംബർ 15-16 തീയതികളിൽ ഹവാനയിൽ ക്യൂബൻ രാഷ്‌ട്രപതി മിഗ്വൽ ഡിയാസ്-കാനൽ ബെർമൂഡെസ് വിളിച്ചുചേർത്ത രാഷ്ട്രത്തലവന്മാരുടെയും ഗവൺമെന്റിന്റെയും തലവന്മാരുടെ ഉച്ചകോടിയാണ് ജി77+ ചൈനയുടെ ക്യൂബയുടെ പ്രോ ടെമ്പർ പ്രസിഡൻസിയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലൊന്നെന്ന് അംബാസഡർ കാരില്ലോ പറഞ്ഞു. രാഷ്ട്രത്തലവന്മാരെ ഒപ്പം/അല്ലെങ്കിൽ ഗവൺമെന്റിന്റെ അറിവിന്റെ ഉപയോഗവും വികസന വെല്ലുവിളികളോട് പ്രതികരിക്കാനുള്ള ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും വികസനവുമായി ബന്ധപ്പെട്ട നിലവിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് അവരുടെ കാഴ്ചപ്പാട് പ്രകടിപ്പിക്കാൻ അനുവദിക്കുന്നതാണ് ഉച്ചകോടിയുടെ അജണ്ട.

"ഇന്നത്തെ ലോകത്തിൽ ഈ വിഷയങ്ങളുടെ പ്രാധാന്യം തിരിച്ചറിയുകയും വികസിതവും വികസ്വരവുമായ രാജ്യങ്ങൾ തമ്മിലുള്ള ശാസ്ത്ര സാങ്കേതിക വിടവുകൾ അവസാനിപ്പിക്കാനും ഈ വിഷയങ്ങളിൽ അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കാനും ആഹ്വാനം ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രഖ്യാപനം ഉച്ചകോടി സ്വീകരിക്കും," അദ്ദേഹം പറഞ്ഞു.

യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം അൽംഹെരിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പങ്കെടുത്ത ഉച്ചകോടിയിൽ യുഎഇയുടെ പങ്കാളിത്തത്തെ അംബാസഡർ കാരില്ലോ അഭിനന്ദിച്ചു.

കോപ്28 പ്രസിഡൻസിയും ജി77+ ചൈനയുടെ പ്രസിഡൻസിയും പാരിസ്ഥിതിക പ്രശ്‌നങ്ങളിലെ വെല്ലുവിളികളെയും അഭിലാഷങ്ങളെയും കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാട് പങ്കിടുന്നു, കൂടാതെ അന്താരാഷ്ട്ര സഹകരണത്തെ അടിസ്ഥാനമാക്കി സുസ്ഥിര വികസനത്തിന്റെ പാത അനുവദിക്കുന്ന അടിയന്തിര നടപടികൾ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകതയും അംബാസഡർ കാരില്ലോ വിശദീകരിച്ചു.

ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾക്ക് ഏറ്റവും പ്രസക്തമായ കാര്യങ്ങളിൽ സമവായം കൈവരിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത്, കോപ്28 ചട്ടക്കൂടിനുള്ളിൽ ജി77+ ചൈനയുടെ നേതാക്കളുടെ യോഗം ക്യൂബ നടത്താൻ നിർദ്ദേശിച്ചതായി അംബാസഡർ കാരില്ലോ പറഞ്ഞു.

“ഈ യോഗം, ഗ്രൂപ്പിന്റെ അഭിപ്രായം കേൾക്കുന്നതിനും വിഷയത്തിൽ അവരുടെ താൽപ്പര്യങ്ങൾ സ്ഥാപിക്കുന്നതിനുമുള്ള ഒരു സവിശേഷ അവസരമാണ്. വികസ്വര രാജ്യങ്ങളുടെ പ്രയോജനത്തിനായി മികച്ച പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് കാലാവസ്ഥാ വ്യതിയാനം അടിച്ചേൽപ്പിക്കുന്ന സമ്മർദ്ദകരമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഗ്രൂപ്പിന്റെ ഐക്യവും യോജിച്ച പ്രവർത്തനവും അത്യന്താപേക്ഷിതമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

സമവായമുള്ള വിഷയങ്ങളിൽ ജി77+ ചൈനയുടെ ഉറച്ച നിലപാട് ശക്തിപ്പെടുത്തുകയും കോപ്28-ന്‍റെ വിജയത്തിന് സംഭാവന നൽകുകയും ചെയ്യാൻ തയ്യാറെടുത്ത് നിൽക്കയാണ് തങ്ങളെന്നും, അംബാസഡർ കാരില്ലോ ഉപസംഹരിച്ചു.


WAM/ അമൃത രാധാകൃഷ്ണൻ