യുഎഇ-യുകെ പങ്കാളിത്തം, ക്ലെവർലിയുമായി കൂടിക്കാഴ്ച നടത്തി അബ്ദുല്ല ബിൻ സായിദ്

യുഎഇ-യുകെ പങ്കാളിത്തം, ക്ലെവർലിയുമായി കൂടിക്കാഴ്ച നടത്തി അബ്ദുല്ല ബിൻ സായിദ്

ന്യൂയോർക്ക് , 2023 സെപ്റ്റംബർ 19, (WAM) --യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, യുകെ, നോർത്തേൺ അയർലൻഡ് എന്നിവയുടെ വിദേശ, കോമൺവെൽത്ത്, വികസന കാര്യങ്ങളുടെ സ്റ്റേറ്റ് സെക്രട്ടറി ജെയിംസ് ക്ലെവർലിയുമായി ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി.

യുഎൻ ജനറൽ അസംബ്ലിയുടെ 78-ാമത് സമ്മേളനത്തോടനുബന്ധിച്ച് നടന്ന കൂടിക്കാഴ്ചയിൽ, ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ഭാവി പങ്കാളിത്ത ചട്ടക്കൂടിനുള്ളിൽ വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യതകൾ യോഗം ചർച്ച ചെയ്തു.

ഈ വർഷം മെയ് മാസത്തിൽ ശൈഖ് അബ്ദുല്ല ബിൻ സായിദ് ലണ്ടനിൽ നടത്തിയ ഔദ്യോഗിക സന്ദർശനത്തിന്റെ ഫലങ്ങൾ യോഗം അവലോകനം ചെയ്യുകയും, ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ തന്ത്രപരമായ സംഭാഷണത്തിന് സന്ദർശനം തുടക്കമിട്ടതായി വിലയിരുത്തുകയും ചെയ്തു.

തങ്ങളുടെ വികസന ലക്ഷ്യങ്ങളെയും സുസ്ഥിര സാമ്പത്തിക അഭിവൃദ്ധിക്കുവേണ്ടിയുള്ള കാഴ്ചപ്പാടിനെയും പിന്തുണയ്ക്കുന്നതിനായി രണ്ട് രാജ്യങ്ങളും ശക്തമായ പങ്കാളിത്ത മാതൃക കെട്ടിപ്പടുത്തിട്ടുണ്ടെന്ന് എടുത്തുകാണിച്ചുകൊണ്ട്, യുഎഇ-യുകെ തമ്മിൽ ആഴത്തിലുള്ള ചരിത്ര ബന്ധത്തിന് ശൈഖ് അബ്ദുല്ല ബിൻ സായിദ് ഊന്നൽ നൽകി.

2023 ജൂണിൽ യുഎഇയും യുകെയും സഹിഷ്ണുതയ്ക്കും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി രചിച്ച ചരിത്രപരമായ സുരക്ഷാ കൗൺസിൽ പ്രമേയം അംഗീകരിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിയാത്മക സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും ഫലമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകമെമ്പാടുമുള്ള സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും പ്രാദേശികവും അന്തർദേശീയവുമായ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ കെട്ടിപ്പടുക്കാൻ തുടർച്ചയായി പരിശ്രമിക്കുകയാണെന്നും യുഎഇ വിദേശകാര്യ മന്ത്രി ആവർത്തിച്ചു.

യോഗത്തിൽ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി രാഷ്ട്രീയകാര്യ വിദേശകാര്യ സഹമന്ത്രിയും ന്യൂയോർക്കിലെ യുഎഇയുടെ യുഎൻ സ്ഥിരം പ്രതിനിധിയുമായ അംബാസഡർ ലാന സാക്കി നുസൈബെഹ് എന്നിവർ പങ്കെടുത്തു.


WAM/ അമൃത രാധാകൃഷ്ണൻ