ഷാർജ ഡോക്യുമെന്റേഷൻ ആൻഡ് ആർക്കൈവ്സ് അതോറിറ്റിയുടെ പേര് മാറ്റി ഷാർജ ഭരണാധികാരി
ഷാർജ, 19 സെപ്റ്റംബർ 2023 (WAM) -- സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, ഷാർജ ഡോക്യുമെന്റേഷൻ ആൻഡ് ആർക്കൈവ്സ് അതോറിറ്റിയുടെ പേര് പുനർനാമകരണം ചെയ്തുകൊണ്ട് എമിരി ഉത്തരവ് പുറപ്പെടുവിച്ചു.
നിലവിലുള്ള പേരായ 'ഷാർജ ഡോക്യുമെന്റേഷൻ ആൻഡ് ആർക്കൈവ്സ് അതോറിറ്റി' എന്നതിന് പകരം 'ഷാർജ എമിറേറ്റ് ഡോക്യുമെന്റ് ഹൗസ്' എന്നാണ് ഉത്തരവ് പ്രകാരം പുനർനാമകരണം ചെയ്തിരിക്കുന്നത്. ഈ മാറ്റം നിയമനിർമ്മാണത്തിലും എല്ലാ ഭരണപരവും സാമ്പത്തികവും നിയമപരവുമായ എല്ലാ കാര്യങ്ങളിലും ബാധകമായിരിക്കുമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
കിരീടാവകാശിയും ഷാർജ ഉപ ഭരണാധികാരിയും ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ കീഴിലാണ് ഷാർജ എമിറേറ്റ് ഡോക്യുമെന്റ് ഹൗസ്.
WAM/ അമൃത രാധാകൃഷ്ണൻ