വെള്ളിയാഴ്ച 02 ഡിസംബർ 2022 - 3:58:38 pm
ന്യൂസ് ബുള്ളറ്റിന്‍

അവധി ദിവസങ്ങളിൽ അബുദാബിയിൽ ടോൾ ഗേറ്റ് ഫീസ് ഇല്ല, സൗജന്യ പാർക്കിംഗ്

2022 Nov 30 Wed, 02:50:00 pm
അബുദാബി, 2022 നവംബർ 30, (WAM) -- ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 1 വ്യാഴാഴ്ച മുതൽ ഡിസംബർ 5 തിങ്കളാഴ്ച രാവിലെ 7:59 വരെ അബുദാബിയിൽ സർഫേസ് പാർക്കിംഗും, ഡാർബ് ടോൾ ഗേറ്റ് സംവിധാനവും സൗജന്യമായിരിക്കും.അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്‌പോർട്ട് വകുപ്പിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി) വാരാന്ത്യങ്ങളിലും ഔദ്യോഗിക അവധി ദിവസങ്ങളിലും പതിവായി നടത്തുന്ന ഷെഡ്യൂൾ അനുസരിച്ചായിരിക്കും പൊതു ബസ് സർവീസുകൾ പ്രവർത്തിക്കുക.അബുദാബി എമിറേറ്റിലുടനീളമുള്ള കസ്റ്റമേഴ്‌സ് ഹാപ്പിനസ് സെന്ററുകൾ 2022 ഡിസംബർ 1 വ്യാഴാഴ്ച മുതൽ അടച്ചിടുമെന്നും 2022 ഡിസംബർ 5 തിങ്കളാഴ്ച മുതൽ ഔദ്യോഗിക പ്രവൃത്തി സമയം പുനരാരംഭിക്കുമെന്നും ഐടിസി അറിയിച്ചു. ഉപഭോക്താക്കൾക്ക് ഐടിസിയുടെ www.itc.gov.ae എന്ന വെബ്‌സൈറ്റ് വഴിയും ഡാർബ്, സ്മാർട്ട് ആപ്പുകൾ വഴിയും അതിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ സേവനങ്ങൾക്ക് അപേക്ഷിക്കാം. കൂടാതെ, ഉപഭോക്താക്കൾക്ക് മുനിസിപ്പാലിറ്റി...

യുഎഇ രക്തസാക്ഷികളുടെ ത്യാഗങ്ങൾ ഭാവി തലമുറകൾക്ക് വെളിച്ചം പകരും: എമിറേറ്റ്സ് ന്യൂസ് ഏജൻസി ഡയറക്ടർ

2022 Nov 30 Wed, 01:02:00 pm
അബുദാബി, 2022 നവംബർ 30, (WAM) – രാജ്യത്തിന്റെ രക്തസാക്ഷികളുടെ ത്യാഗങ്ങളെ അനുസ്മരിക്കാനും അവരുടെ ത്യാഗത്തെയും അർപ്പണത്തെയും ദേശസ്‌നേഹത്തെയും കുറിച്ച് പ്രചോദിപ്പിക്കുന്ന കഥകൾ ഭാവിതലമുറയെ അറിയിക്കുന്നതിനുമാണ് എല്ലാ വർഷവും നവംബർ 30-ന് യുഎഇ അനുസ്മരണ ദിനം ആഘോഷിക്കുന്നതെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഡയറക്ടർ ജനറൽ മുഹമ്മദ് ജലാൽ അൽ റയ്സി പറഞ്ഞു. “ഈ മഹത്തായ ദിനത്തിൽ, നമ്മുടെ രക്തസാക്ഷികളുടെ ത്യാഗങ്ങളിൽ നാമെല്ലാവരും അഭിമാനിക്കുന്നു, ഭാവിയിലെ നേതാക്കളായ നമ്മുടെ യുവജനതയോട് ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. അവരുടെ ദൃഢനിശ്ചയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് അവരുടെ രാജ്യത്തെ സേവിക്കുക, എല്ലാ മേഖലകളിലും ആഗോളതലത്തിൽ നയിക്കാൻ പ്രാപ്തരാവുക” നവംബർ 30-ന് വാർഷിക അനുസ്മരണ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ അൽ റയ്സി പറഞ്ഞു. “ഞങ്ങളുടെ രക്തസാക്ഷികളോട് കരുണ കാണിക്കാനും അവരുടെ കുടുംബങ്ങൾക്ക് സമാധാനം നൽകാനും സർവ്വശക്തനായ അല്ലാഹുവിനോട്...

ഈജിപ്ത് മീഡിയ ഫോറത്തിൽ എമിറേറ്റ്സ് ന്യൂസ് ഏജൻസി പങ്കെടുത്തു

2022 Nov 30 Wed, 08:27:00 am
കെയ്റോ, 2022 നവംബർ 28,(WAM)--1,200-ലധികം ഈജിപ്ഷ്യൻ, അറബ്, അന്തർദേശീയ പത്രപ്രവർത്തകരും മാധ്യമ പ്രൊഫഷണലുകളും 150-ലധികം വിദഗ്ധരും പരിശീലകരും പങ്കെടുക്കുന്ന ആദ്യ ഈജിപ്ത് മീഡിയ ഫോറത്തിൽ (ഇഎംഎഫ്) എമിറേറ്റ്സ് ന്യൂസ് ഏജൻസി പങ്കെടുത്തു.                              പരിപാടിയിൽ ഏജൻസിയെ പ്രതിനിധീകരിച്ച്   എക്‌സിക്യൂട്ടീവ് ഡയറക്ടർ അബ്ദുല്ല അബ്ദുൾ കരീം പങ്കെടുത്തു . ഫോറത്തിൽ മീഡിയ ഫാക്കൽറ്റികളുടെയും  വിദ്യാർത്ഥികളുടെയും യുവ ഉള്ളടക്ക പ്രൊഫഷണലുകളുടെയും സാന്നിധ്യം ശ്രേദ്ധേയമാണെന്നും. ഇത് അവർക്ക് അവരുടെ പ്രൊഫഷണൽ കഴിവുകൾ വികസിപ്പിക്കാനും, മാധ്യമ വിദഗ്ധരുമായി സംവദിക്കാനും അവസരമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ദിവസങ്ങളിലായി, ഈജിപ്ത് മീഡിയ ഫോറം മാധ്യമങ്ങളും പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പ്രത്യേകിച്ചും ഡിജിറ്റൽ ഉള്ളടക്ക വ്യവസായം, ക്രൈം റിപ്പോർട്ടിംഗിൻ്റെ നൈതികത, ടിക്...

ഒപെക് പ്രതിദിന ബാസ്‌ക്കറ്റ് വില തിങ്കളാഴ്ച ബാരലിന് $79.93

2022 Nov 30 Wed, 08:27:00 am
വിയെന്ന, 2022 നവംബർ 29, (WAM) – ഒപെക് സെക്രട്ടേറിയറ്റ് കണക്കുകൾ പ്രകാരം പതിമൂന്ന് ക്രൂഡുകളുടെ ഒപെക് ബാസ്കറ്റിന്റെ വില തിങ്കളാഴ്ച ബാരലിന് 79.93 യുഎസ് ഡോളർ രേഖപ്പെടുത്തി, കഴിഞ്ഞ വെള്ളിയാഴ്ച 83.80 യുഎസ് ഡോളറായിരുന്നു  നിരക്ക്. ഒപെക് റഫറൻസ് ബാസ്‌ക്കറ്റ് ഓഫ് ക്രൂഡ്‌സ് (ORB) ഇനിപ്പറയുന്നവ ഉൾക്കൊള്ളുന്നു: സഹാറൻ ബ്ലെൻഡ് (അൾജീരിയ), ഗിറാസ്സോൾ (അംഗോള), ഡിജെനോ (കോംഗോ), സഫിറോ (ഇക്വറ്റോറിയൽ ഗിനിയ), റാബി ലൈറ്റ് (ഗാബോൺ), ഇറാൻ ഹെവി (ഇറാൻ), ബസ്റ മീഡിയം (ഇറാഖ്), കുവൈറ്റ് എക്‌സ്‌പോർട്ട് (കുവൈത്ത്), എസ് സൈഡർ (ലിബിയ), ബോണി ലൈറ്റ് (നൈജീരിയ), അറബ് ലൈറ്റ് (സൗദി അറേബ്യ), മർബൻ (യുഎഇ), മെറി (വെനിസ്വേല).   WAM/ അമൃത രാധാകൃഷ്ണൻ http://wam.ae/en/details/1395303106748 WAM/Malayalam

അറബിക് അധ്യാപനവും പഠനവും മെച്ചപ്പെടുത്തുവാൻ സായിദ് സർവകലാശാല പുതിയ ഗവേഷണ കേന്ദ്രം ആരംഭിച്ചു

2022 Nov 30 Wed, 08:21:00 am
അബുദാബി, 2022 നവംബർ 29,(WAM)--ലോകമെമ്പാടും അറബി പഠിപ്പിക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കാനും അറബിക് അധ്യാപനത്തിലും പഠനത്തിലും ഊന്നൽ നൽകുന്നതിനുമായി     യുഎഇയിലെ ആദ്യത്തെ അക്കാദമിക് സ്ഥാപനവും, ഗവേഷണ കേന്ദ്രമായ സായ് സെൻ്റർ ആരംഭിച്ചതായി സായിദ് സർവകലാശാല ഇന്ന് പ്രഖ്യാപിച്ചു. അന്താരാഷ്‌ട്ര തലത്തിൽ പ്രശസ്തനായ അക്കാദമിക് ഡോ. ഹനദ താഹ തോമുറെയുടെ നേതൃത്വത്തിൽ, അറബിക് പഠിപ്പിക്കുന്നതിനുള്ള മികച്ച പരിശീലനം സായി തിരിച്ചറിയുകയും അവരുടെ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കാൻ അധ്യാപകരെ പ്രാപ്‌തരാക്കുന്ന ഉപകരണങ്ങൾ വികസിപ്പിക്കുകയും ചെയ്യും. ചെറുപ്പം മുതലേ വീട്ടിൽ തങ്ങളുടെ കുട്ടികൾക്ക് അറബിക് മെച്ചപ്പെടുത്താൻ കഴിയുമെന്ന് എങ്ങനെ ഉറപ്പുവരുത്താം എന്നതിനെക്കുറിച്ചുള്ള മാർഗനിർദേശവും സായി മാതാപിതാക്കൾക്ക് നൽകും. "നമ്മുടെ പൈതൃകം, സംസ്‌കാരം, ജന്മദേശം എന്നിവയുമായി അറബി ഭാഷ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.അതിനാൽ, അറബി പഠിപ്പിക്കൽ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും മെച്ചപ്പെടുത്താനും നമുക്കെല്ലാവർക്കും കടമയുണ്ട്. അറബി ഭാഷയുടെ നിലയും ഭാവിയും...

30,000-ത്തിലധികം മുൻനിര പോരാളികൾക്ക് ഗോൾഡൻ വിസ ലഭിച്ചു

2022 Nov 30 Wed, 08:20:00 am
ന്യൂഡൽഹി, 2022 നവംബർ 29,(WAM)--കോവിഡ്-19 മഹാമാരിയുടെ സമയത്ത് പൊതുജനങ്ങളെ സംരക്ഷിച്ചതിനുള്ള അവരുടെ ശ്രമങ്ങളെ മാനിച്ച് 30,000-ലധികം മുൻനിര പോരാളികൾക്ക് യുഎഇ  ഗോൾഡൻ വിസ ലഭിച്ചതായി ഫ്രണ്ട്‌ലൈൻ ഹീറോസ് ഓഫീസ് ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ്  സുൽത്താൻ ബിൻ തഹ്നൂൻ അൽ നഹ്യാൻ സ്ഥിരീകരിച്ചു. കോവിഡ്-19 പാൻഡെമിക് സമയത്ത് രോഗികൾക്ക് മികച്ച പരിചരണം നൽകിയ വിശിഷ്ട പ്രൊഫഷണലുകൾക്ക് വിസ അനുവദിക്കുന്നതിന് ഫ്രണ്ട്‌ലൈൻ ഹീറോസ് ഓഫീസ് രാജ്യത്തുടനീളമുള്ള പ്രധാന അധികാരികളുമായി തുടർന്നും പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  പത്ത്  വർഷത്തെ റെസിഡൻസി വിസയ്ക്കായി ആരോഗ്യ അധികാരികളാണ് സ്വീകർത്താക്കളെ  നാമനിർദ്ദേശം ചെയ്തത്. യുഎഇ നേതൃത്വത്തിൻ്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനായി ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി എന്നീ വിഭാഗങ്ങളുമായി ഏകോപിപ്പിച്ചാണ് നിലവിൽ  ഓഫീസ് പ്രവൃത്തിക്കുന്നത്. യുഎഇയിലെ ജനങ്ങളെ സംരക്ഷിക്കാൻ അക്ഷീണം പ്രവർത്തിക്കുന്ന യോഗ്യരായ മുൻനിര...

യുഎഇ അംബാസഡർ ഇന്ത്യൻ രാഷ്ട്രപതിക്ക് യോഗ്യതാപത്രം സമർപ്പിച്ചു

2022 Nov 30 Wed, 08:20:00 am
  ന്യൂഡൽഹി, 2022 നവംബർ 29,(WAM)--ഡോ. അബ്ദുൾ ജമാൽ നാസർ അൽ ഷാലി, പ്രസിഡൻഷ്യൽ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ  ഇന്ത്യയുടെ രാഷ്‌ട്രപതി  ദ്രൗപതി മുർമുവിന് ഇന്ത്യയിലെ യുഎഇ അംബാസഡർ എന്ന നിലയിലുള്ള തൻ്റെ യോഗ്യതാപത്രം സമർപ്പിച്ചു. കൂടിക്കാഴ്ചയിൽ, യുഎഇ രാഷ്ട്രപതിയും അബുദാബി ഭരണാധികാരിയുമായ ശൈഖ്  മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ  ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ  ആശംസകൾ അറിയിച്ചു. വരും ദിവസങ്ങളിൽ ഇന്ത്യയിലെ ജനങ്ങൾക്ക്  കൂടുതൽ  വികസനവും  സമൃദ്ധിയും കൈവരിക്കാനാകട്ടെയെന്ന്  പുതിയ ചുമതല ഏറ്റെടുത്തു കൊണ്ട്  അൽ ഷാലി ആശംസിച്ചു . രാഷ്‌ട്രപതി മുർമു യുഎഇയിലെ ജനങ്ങൾക്ക് കൂടുതൽ വളർച്ചയും സമൃദ്ധിയും കൈവരിക്കാൻ  സാധിക്കട്ടെയെന്നും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അൽ ഷാലിയുടെ ശ്രമങ്ങളിൽ വിജയിക്കട്ടെയെന്നും ആശംസിച്ചു. അതേസമയം ...

നമ്മുടെ രക്തസാക്ഷികളുടെ ത്യാഗങ്ങൾ വർത്തമാനത്തിനും ഭാവിക്കും ശോഭനമായ പ്രകാശമേകുന്നു: മുഹമ്മദ് ബിൻ റാഷിദ്

2022 Nov 30 Wed, 08:19:00 am
ദുബായ്, 2022 നവംബർ 30,(WAM)--യുഎഇ അനുസ്മരണ ദിനത്തിൽ നേതൃത്വവും ജനങ്ങളും രാജ്യത്തിൻ്റെ രക്തസാക്ഷികളുടെ സ്മരണകൾ, ത്യാഗങ്ങൾ അനുസ്മരിക്കുന്നത്തിലൂടെ വർത്തമാനത്തിലും ഭാവിയിലും അവരുടെ ദേശസ്നേഹം ഒരു പ്രകാശമായി നിലനിൽക്കുമെന്ന് യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. യുഎഇയുടെ സായുധ സേനകളും സുരക്ഷാ വകുപ്പുകളും സിവിൽ പ്രൊട്ടക്ഷൻ അതോറിറ്റികളും അവരുടെ ചുമതലകൾ ഏറ്റെടുക്കാൻ സദാ സന്നദ്ധരാണെന്നും. അവർ രാജ്യത്തിൻ്റെ കവചവും സംരക്ഷണവുമാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും,നവംബർ 30-ന് വാർഷിക അനുസ്മരണ ദിനത്തോടനുബന്ധിച്ച് നേഷൻ ഷീൽഡ് മാഗസിനിൽ പ്രസിദ്ധീകരിച്ച തൻ്റെ പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.   WAM/അമൃത രാധാകൃഷ്ണൻ https://www.wam.ae/en/details/1395303106908 WAM/Malayalam  

രാഷ്ട്രപതി എമിറാത്തികൾക്കുള്ള 536.2 ദശലക്ഷം ദിർഹത്തിൻ്റെ കടം എഴുതിത്തള്ളി

2022 Nov 30 Wed, 08:18:00 am
അബുദാബി, 2022 നവംബർ 29,(WAM)--രാജ്യത്തിൻ്റെ 51-ാമത് ദേശീയ ദിനത്തിന് മുന്നോടിയായി 17 ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും 1,214 എമിറാത്തി പൗരന്മാരുടെ കടങ്ങൾ എഴുതിത്തള്ളിയതായി നോൺ-പെർഫോമിംഗ് ഡെബ്റ്റ് റിലീഫ് ഫണ്ട് പ്രഖ്യാപിച്ചു, കടങ്ങളുടെ മൊത്തം മൂല്യം 536,230,000 ദിർഹത്തിൽ കൂടുതലാണ്. രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശങ്ങളും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ്  മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ്റെ തുടർനടപടികളുടെയും  അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. പതിനേഴു ബാങ്കുകളും സ്ഥാപനങ്ങളും ഇവയാണ്: ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്‌സ്യൽ ബാങ്ക്, അൽ ഹിലാൽ ബാങ്ക്, മഷ്‌റഖ് ബാങ്ക്, എമിറേറ്റ്സ് എൻബിഡി, അബുദാബി ഇസ്ലാമിക് ബാങ്ക്, റാക്ബാങ്ക്, എച്ച്എസ്ബിസി, ദുബായ് ഇസ്ലാമിക് ബാങ്ക്, നാഷണൽ ബാങ്ക് ഓഫ് ഫുജൈറ, യുണൈറ്റഡ് അറബ് ബാങ്ക്, ഷാർജ ഇസ്ലാമിക് ബാങ്ക്, കൊമേഴ്‌സ്യൽ...

രാജ്യത്തോടുള്ള വിശ്വസ്തതയുടെയും മൂല്യങ്ങളുടെയും ബന്ധം ദൃഢീകരിക്കുന്നതാണ് അനുസ്മരണ ദിനം: യുഎഇ രാഷ്ട്രപതി

2022 Nov 30 Wed, 07:45:00 am

തുർക്കി ആഭ്യന്തര മന്ത്രിക്ക് യുഎഇ പ്രസിഡന്‍റ് സ്വീകരണം നൽകി

2022 Nov 29 Tue, 06:09:00 pm
അബുദാബി, 2022 നവംബർ 29, (WAM) – പ്രസിഡന്‍റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് ഖസർ അൽ ബഹർ മജ്‌ലിസിൽ വെച്ച് തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലുവിനെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിൽ സ്വീകരണം നൽകി. തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് എർദോഗന്റെ ആശംസകളും യുഎഇ പ്രസിഡന്‍റിന്‍റെ ആരോഗ്യത്തിനും ക്ഷേമത്തിനും ആശംസകൾ അറിയിച്ച തുർക്കി മന്ത്രിയെ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് സ്വാഗതം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിന്റെ സാധ്യതകൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. WAM/ Afsal Sulaiman http://wam.ae/en/details/1395303106957 WAM/Malayalam

ദേശീയ ദിനത്തിന് മുന്നോടിയായി 1,530 തടവുകാർക്ക് മാപ്പ് നൽകി യുഎഇ രാഷ്ട്രപതി

2022 Nov 29 Tue, 05:13:00 pm

കാലാവസ്ഥാ സംവാദത്തിലെന്നപോലെ, ഡിജിറ്റൽ പരിവർത്തനം ക്രമേണ മുൻനിരക്കാരെ പുറത്താക്കും: മാധ്യമ വിദഗ്‌ദ്ധൻ

2022 Nov 29 Tue, 05:11:00 pm
അബുദാബി, 2022 നവംബർ 29, (WAM) -- ആഗോള കാലാവസ്ഥാ സംഭാഷണത്തിന്‍റെ പരിണാമത്തിൽ സംഭവിച്ചതുപോലെ, മുൻനിരക്കാരുടെ ആധിപത്യം കുറയുന്ന ഡിജിറ്റൽ ലോകത്ത് ആസന്നമായ ഒരു മാതൃകാ മാറ്റം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ഒരു മികച്ച മാധ്യമ വിദഗ്ധൻ അഭിപ്രായപ്പെട്ടു.കാലാവസ്ഥാ വിദഗ്ധരും കാലാവസ്ഥാ പ്രവർത്തകരും ആഗോള കാലാവസ്ഥാ വ്യവഹാരത്തെ എങ്ങനെ സ്വാധീനിച്ചുവെന്നത് പോലെയായിരിക്കും ഇത്, കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചില പ്രോട്ടോക്കോളുകൾ അനുസരിക്കാൻ വലിയ രാജ്യങ്ങളെ പ്രേരിപ്പിച്ചു, ഇന്ത്യയിലെ ഏറ്റവും പ്രമുഖ മാധ്യമപ്രവർത്തകനായ ചെന്നൈയിലെ ഏഷ്യൻ കോളേജ് ഓഫ് ജേണലിസം ചെയർമാൻ ശശി കുമാർ പറഞ്ഞു.“നമ്മൾ ഇപ്പോൾ ഒരു ഇൻഫ്ലക്ഷൻ പോയിന്റിലാണെന്ന് ഞാൻ കരുതുന്നു. വലിയ തോതിലുള്ള പിരിച്ചുവിടലും നിക്ഷേപം വെട്ടിക്കുറച്ചും ചില വലിയ സാങ്കേതിക വിദ്യകൾ പ്രതിസന്ധി നേരിടുന്നു. വൈവിധ്യമാർന്ന കമ്പനികൾ ഡിജിറ്റൽ സ്‌പേസ് മതിയായ ഇടവും അവസരവും നൽകുന്നതിനാൽ, അവർ ഒന്നിച്ച്...

ഡയറക്ടർ ബോർഡ് യോഗത്തിൽ യുഎഇ പ്രസിഡൻ്റ് അധ്യക്ഷനായി

2022 Nov 29 Tue, 03:43:00 pm
അബുദാബി, 2022 നവംബർ 28,(WAM)-- അബുദാബി നാഷണൽ ഓയിൽ കമ്പനിയുടെ (എഡ്നോക്) ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിൻ്റെ വാർഷിക യോഗത്തിൽ യുഎഇ രാഷ്ട്രപതിയും അബുദാബി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അധ്യക്ഷനായി. എഡ്നോക് ആസ്ഥാനത്ത് നടന്ന യോഗത്തിൽ 2050 സ്ട്രാറ്റജിക് ഇനിഷ്യേറ്റീവിനെ പിന്തുണയ്ക്കാൻ 2050-ഓടെ നെറ്റ് സീറോ പിന്തുടരുനത്തിനായി 550 ബില്യൺ ദിർഹം (150 ബില്യൺ ഡോളർ) മൂലധനത്തിന് ബോർഡ് അംഗീകാരം നൽകി.വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യകതയെ ഉത്തരവാദിത്തത്തോടെ നിറവേറ്റുന്നതിനും ആഗോള ഊർജ്ജ സുരക്ഷയെ പിന്തുണയ്ക്കുന്നതിനുമായി അതിൻ്റെ മൂല്യ ശൃംഖലയിലുടനീളം വളർച്ച ത്വരിതപ്പെടുത്തുന്നതിനുള്ള എഡ്നോക് തന്ത്രത്തിനും ബോർഡ് അംഗീകാരം നൽകിവർദ്ധിച്ചുവരുന്ന ആഗോള ഊർജ ആവശ്യം നിറവേറ്റുന്നതിനായി അതിൻ്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുമ്പോൾ കാർബൺ ഫുട്പ്രിൻറ് കുറയ്ക്കുന്നതിന് , എഡ്നോക് പുതിയ ഊർജ്ജം, വാതകം, ദ്രവീകൃത പ്രകൃതി വാതകം (LNG), രാസവസ്തുക്കൾ...