• എമിറേറ്റ്സ്
    Fri 09-04-2021 22:41 PM

    കഴിഞ്ഞ 24 മണിക്കൂറിൽ 33,972 ഡോസ് COVID-19 വാക്സിൻ വിതരണം ചെയ്തു : MoHAP

    അബുദാബി, ഏപ്രിൽ 9, 2021 (WAM) - കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 33,972 ഡോസ് കോവിഡ് -19 വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്നുവരെ നൽകിയിട്ടുള്ള മൊത്തം ഡോസുകളുടെ എണ്ണം 8,923,543 ആണ്. 100 പേർക്ക് 90.22 ഡോസ് വാക്സിൻ എന്ന നിലയാണ് വാക്സിൻ വിതരണം ചെയ്യുന്നത്. സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും COVID-19 വാക്സിൻ നൽകാനുള്ള മന്ത്രാലയത്തിന്റെ പദ്ധതിക്കും വാക്സിനേഷന്റെ ഫലമായി സാമൂഹിക പ്രതിരോധശേഷി കൈവരിക്കാനുള്ള ശ്രമങ്ങൾക്കും അനുസൃതമാണിത്. ഇത് കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനും COVID-19 വൈറസ് നിയന്ത്രിക്കുന്നതിനും സഹായിക്കും. WAM/Ambily http://wam.ae/en/details/1395302925852
    1/1