• എമിറേറ്റ്സ്
    Fri 09-04-2021 22:42 PM

    കഴിഞ്ഞ 24 മണിക്കൂറിൽ 1,875 പുതിയ COVID-19 കേസുകൾ, 1,939 രോഗമുക്തി, 3 മരണം

    അബുദാബി, ഏപ്രിൽ 9, 2021 (WAM) - അത്യാധുനിക മെഡിക്കൽ ടെസ്റ്റിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 247,634 അധിക കോവിഡ് -19 പരിശോധനകൾ നടത്തിയതായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ടെസ്റ്റിംഗ് ക്യാമ്പയിന്റെ ഭാഗമായി, 1,875 പുതിയ കൊറോണ വൈറസ് കേസുകൾ MoHAP പ്രഖ്യാപിച്ചു. ഇതോടെ യു‌എഇയിൽ രേഖപ്പെടുത്തിയ ആകെ കേസുകളുടെ എണ്ണം 480,006 ആയി. രോഗം ബാധിച്ച വ്യക്തികൾ വിവിധ ദേശീയതകളിൽ നിന്നുള്ളവരാണെന്നും സ്റ്റേബിളായ അവസ്ഥയിലാണെന്നും ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. COVID-19 സങ്കീർണതകൾ കാരണം 3 മരണങ്ങളും MoHAP പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ മൊത്തം മരണങ്ങളുടെ എണ്ണം 1,526...
    1/1